യുഎപിഎ കരിനിയമം തന്നെ; നിലപാടില്‍ ഉറച്ച് സിപിഎം പിബി; ഉചിതമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി

യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പിബി. മുഖ്യമന്ത്രിയുടെ വിശദികരണത്തില്‍ ചില അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയില്‍ കേരളത്തില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്യാനും ധാരണയായി.

Update: 2019-11-17 12:31 GMT

ന്യൂഡല്‍ഹി: പോലിസാണ് വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത്. വിഷയം നിയമപരമായി സര്‍ക്കാരിന് മുന്നിലെത്തുമ്പോള്‍ ഉചിതമായി നടപടി എടുക്കുമെന്നും മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ക്കെതിരായ യുഎപിഎ നടപടി സംബന്ധിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കിയത്.

എന്നാല്‍, യുഎപിഎ കരിനിയമം ആണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പിബി. മുഖ്യമന്ത്രിയുടെ വിശദികരണത്തില്‍ ചില അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയില്‍ കേരളത്തില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്യാനും ധാരണയായി.

ശബരിമലയില്‍ ലിംഗസമത്വം വേണമെന്ന പാര്‍ട്ടി നിലപാടിലും മാറ്റമില്ല.പന്തീരാങ്കാവ് കേസില്‍ യുഎപിഎ ചുമത്തിയത് തെറ്റായ നടപടിയാണെന്നും യുഎപിഎയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ട് ഉള്ളതാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെതിരേ ദേശീയനേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നു.

അതേസമയം, ആക്റ്റിവിസ്റ്റുകള്‍ക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി. ശബരിമലയില്‍ ലിംഗസമത്വം വേണമെന്ന പാര്‍ട്ടി നിലപാടിലും മാറ്റമില്ല. മുഖ്യസുപ്രീം കോടതിവിധി ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും പി ബി വിലയിരുത്തി.

Tags:    

Similar News