കൊവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി

Update: 2021-01-05 12:07 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം നീട്ടി. ഈമാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്നായിരുന്നു റിപോര്‍ട്ടുകള്‍. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന യുകെയില്‍ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നിരുന്നാലും ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമുണ്ടാവില്ലെന്നായിരുന്നു ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ നേരത്തേ അറിയിച്ചിരുന്നതെങ്കിലും അല്‍പ്പം മുമ്പ് തീരുമാനം മാറ്റുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടികളിലെ മുഖ്യാതിഥിയായി ബോറിസ് ഉണ്ടാവില്ലെന്നാണു സൂചന.

UK PM Boris Johnson postpones India visit due to coronavirus crisis

Tags:    

Similar News