ട്രാക്ടര്‍ റാലി തടയാന്‍ ശ്രമിച്ച് ഹരിയാന പോലിസ്; 5000 മണിക്കൂര്‍ ആയാലും കാത്തിരിക്കുമെന്ന് രാഹുല്‍
ഹരിയാന അതിര്‍ത്തിയിലെ പാലത്തില്‍ വച്ച് അവര്‍ ഞങ്ങളെ തടഞ്ഞു. താന്‍ മുന്നോട്ട് പോവില്ലെന്നും ഇവിടെ കാത്തിരിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറോ അഞ്ചു മണിക്കൂറോ 24 മണിക്കൂറോ 100 മണിക്കൂറോ 1000 മണിക്കൂറോ 5000 മണിക്കാറോ കാത്തിരിക്കാന്‍ ഒരുക്കമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി അതിര്‍ത്തിയില്‍ തടയാന്‍ ഹരിയാന പോലിസ് ശ്രമം. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഉറച്ചുനിന്നതോടെ ഉപാധികളോടെ റാലി തുടരാന്‍ പോലിസ് അനുമതി നല്‍കി. ഹരിയാന ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമായിരുന്നു റാലി പോലിസ് തടഞ്ഞത്.
പഞ്ചാബില്‍ നിന്ന് തുടങ്ങിയ റാലി ഇന്ന് ഉച്ചയ്ക്ക് ശേഷം ഹരിയാനയില്‍ പ്രവേശിക്കേണ്ടതായിരുന്നു. പഞ്ചാബ് ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പോലിസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം സൃഷ്ടിച്ച പോലിസിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. എന്നാല്‍, ഒരിക്കലും പിന്നോട്ട് പോവില്ലെന്ന് രാഹുല്‍ അറിയിച്ചതോടെ സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ പോലിസ് അനുമതി നല്‍കി.
ഹരിയാന അതിര്‍ത്തിയിലെ പാലത്തില്‍ വച്ച് അവര്‍ ഞങ്ങളെ തടഞ്ഞു. താന്‍ മുന്നോട്ട് പോവില്ലെന്നും ഇവിടെ കാത്തിരിക്കുന്നതില്‍ സന്തോഷമേയുള്ളുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറോ അഞ്ചു മണിക്കൂറോ 24 മണിക്കൂറോ 100 മണിക്കൂറോ 1000 മണിക്കൂറോ 5000 മണിക്കാറോ കാത്തിരിക്കാന്‍ ഒരുക്കമാണെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
പിന്നീട് അല്‍പ്പനേരത്തിന് ശേഷം രാഹുല്‍ ഗാന്ധിക്ക് ഹരിയാനയിലേക്ക് പ്രവേശിക്കാമെന്ന് പോലിസ് അറിയിച്ചു. അതിര്‍ത്തി തുറക്കുന്നത് വരെ കാത്തിരിക്കും. എപ്പോഴാണ് തുറക്കുന്നത്, അപ്പോള്‍ സമാധാനത്തോടെ തന്റെ ദൗത്യം തുടരുമെന്നും രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്‍ക്കാര്‍ ഇടപെട്ടത്. തുടര്‍ന്ന് പോലീസ് ഇളവ് നല്‍കി.
കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍ പ്രദേശ് സര്‍ക്കാരും സമാനമായ രീതിയില്‍ രാഹുല്‍ ഗാന്ധിയെ തടഞ്ഞിരുന്നു. ഇത് വന്‍ വിവാദത്തിന് തിരികൊളുത്തുകയും ചെയ്തു. രണ്ടാംതവണ എത്തിയപ്പോഴാണ് ഹത്രാസിലേക്ക് രാഹുല്‍ ഗാന്ധിയെ പ്രവേശിപ്പിച്ചത്.
രാഹുല്‍ ഗാന്ധിയുടെ യാത്ര തടയാന്‍ അതിര്‍ത്തിയില്‍ പോലീസ് ബാരിക്കേഡുകള്‍ വച്ചിരുന്നു. ഇതിനോട് ചേര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്പടിച്ചു. ഇവര്‍ ബാരിക്കേഡ് ഇളക്കാന്‍ തുടങ്ങി. പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് നേരിയ തോതില്‍ ലാത്തി വീശിയത്. പിന്നീട് സര്‍ക്കാര്‍ നിലപാട് മാറ്റി. 100 പേര്‍ക്ക് പ്രവേശനത്തിന് അനുമതി നല്‍കി. മൂന്ന് ട്രാക്ടറുകള്‍ പ്രവേശിച്ചു. രാഹുല്‍ ഗാന്ധിയാണ് ഒരു ട്രാക്ടര്‍ ഓടിച്ചിരുന്നത്. രാഹുലിനൊപ്പം യാത്ര ചെയ്തിരുന്ന പഞ്ചാബിലെ കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങുകയും ചെയ്തു. കൊറോണ കാരണം കൂട്ടത്തോടെ എത്താന്‍ അനുവദിക്കില്ലെന്നും അഞ്ചു പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാമെന്നുമാണ് നേരത്തെ ഹരിയാന പോലിസ് പറഞ്ഞിരുന്നത്.
കഴിഞ്ഞ മാസമാണ് കാര്‍ഷിക പരിഷ്‌കരണ ബില്ല് പാര്‍ലമെന്റ് പാസാക്കിയത്. അതിന് ശേഷം പല സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാണ്. കര്‍ഷകരും പ്രതിപക്ഷ സംഘടനകളുമാണ് സമരത്തിന് മുന്നിലുള്ളത്. തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ സമരം പ്രഖ്യാപിച്ചത്. മൂന്ന് ദിവസമായിരുന്നു സമരം. പഞ്ചാബില്‍ തുടങ്ങി ഹരിനായയിലേക്കായിരുന്നു മാര്‍ച്ച്.