ബിജെപി സ്ഥാനാര്‍ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍; ഇലക്ഷന്‍ 'കമ്മീഷന്‍' എന്ന് രാഹുല്‍ ഗാന്ധി

Update: 2021-04-03 17:35 GMT

ന്യൂഡല്‍ഹി: അസമിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇവിഎം) കണ്ടെത്തിയത് വിവാദമായതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ രാഹുല്‍ ഗാന്ധിയുടെ രണ്ടു വാക്ക് ട്വീറ്റ്. ഇലക്ഷന്‍ 'കമ്മീഷന്‍' എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

സംഭവത്തില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും അസമിലെ രതബാരിയിലെ ഒരു പോളിങ് സ്‌റ്റേഷനിലെ വോട്ട് റദ്ദാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

   

ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് മേധാവി ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയ അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയുടെ 48 മണിക്കൂര്‍ പ്രചാരണ നിരോധനം പകുതിയായി കുറച്ച ദിവസത്തിലാണ് രാഹുലിന്റെ ട്വീറ്റ്. ബിജെഎഫ് നേരത്തേ ബിജെപിയുടെ സഖ്യകക്ഷിയായിരുന്നെങ്കിലും അസം തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്.

    പത്താര്‍കണ്ഡിയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്‌ണേന്ദു പോളിന്റെ ഭാര്യയുടെ കാറിലാണ് ഒരു ഇലക്ട്രിക് വോട്ടിങ് മെഷീന്‍ കടത്തുന്നതായി വീഡിയോ പുറത്തുവന്നത്. ഇത് കരിംഗഞ്ച് ജില്ലയില്‍ അക്രമത്തിന് കാരണമായിരുന്നു. സംഭവത്തിലെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിസംഗതയ്‌ക്കെതിരേയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ഇവിഎം വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

With Two-Word Tweet, Rahul Gandhi Hits Out At Election Commission

Tags:    

Similar News