'ഒരു തരത്തിലുള്ള അനീതിക്കും വഴങ്ങില്ല': ഹാഥ്‌റസ് അറസ്റ്റിനു പിന്നാലെ ഗാന്ധിജിയെ ഉദ്ധരിച്ച് രാഹുല്‍ഗാന്ധി

ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, ഒരു തരത്തിലുള്ള അനീതിക്ക് വഴങ്ങുകയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.

Update: 2020-10-02 05:13 GMT

ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയെ ട്വീറ്റില്‍ ഉദ്ധരിച്ച് ഒരു തരത്തിലുള്ള അനീതിക്കും വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി. ലോകത്തെ ആരെയും ഭയപ്പെടുന്നില്ലെന്നും, ഒരു തരത്തിലുള്ള അനീതിക്ക് വഴങ്ങുകയില്ലെന്നും രാഹുല്‍ വ്യക്തമാക്കി.അസത്യത്തെ സത്യം കൊണ്ട് ജയിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഗാന്ധി ജയന്തി ദിന സന്ദേശത്തിലാണ് രാഹുലിന്റെ അഭിപ്രായപ്രകടനം.

ഹാഥ്‌രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യോഗി സര്‍ക്കാരിനെതിരേ ലക്ഷ്യമിട്ടാണ് രാഹുലിന്റെ ട്വീറ്റ്. 'ഭൂമിയിലുള്ള ആരെയും ഭയപ്പെടുകയില്ല. ആരുടെയും അനീതിക്ക് വഴങ്ങുകയില്ല. താന്‍ സത്യത്താല്‍ അസത്യത്തെ ജയിക്കും. അസത്യത്തെ എതിര്‍ക്കുമ്പോഴുണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും തനിക്ക് സഹിക്കാന്‍ കഴിയുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഹാഥ്‌റസില്‍ അതിക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയേയും സഹോദരി പ്രിയങ്കാ ഗാന്ധിയേയും ഇന്നല യുപി പോലിസ് വഴി മധ്യേ തടയുകയും ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക് വണ്‍ പോലിസ് പകര്‍ച്ചാവ്യാധി നിയമപ്രകാരം കേസെടുക്കുകയും ചെയ്തിരുന്നു.രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പമുണ്ടായിരുന്ന 150 ഓളം പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുപി പോലിസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News