- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആനാവൂർ നാരായണൻ നായർ വധക്കേസ്: ആർഎസ്എസുകാരായ 11 പ്രതികൾക്കും ജീവപര്യന്തം
തിരുവനന്തപുരം: സിപിഎം പ്രവർത്തകനായ ആനാവൂർ നാരായണൻ നായർ വധകേസിൽ, ആർഎസ്എസുകാരായ 11 പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയൊടുക്കണം. ഒന്നാം പ്രതി രാജേഷ്, രണ്ടാം പ്രതി അനിൽ നാലാം പ്രതി ഗിരീഷ് കുമാർ എന്നിവർക്കാണ് ഒരു ലക്ഷം പിഴ വിധിച്ചത്. നെയ്യാറ്റിൻകര സെഷൻസ് കോടതിയുടേതാണ് വിധി.
കീഴാറൂർ സ്വദേശികളായ ബിഎംഎസ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീലളിതം വീട്ടിൽ വെള്ളംകൊള്ളി രാജേഷ് (47), അരശുവിള മേലേ പുത്തൻവീട്ടിൽ പ്രസാദ്‌കുമാർ (35), കാർത്തിക സദനത്തിൽ ഗിരീഷ്‌കുമാർ (41), എലിവാലൻകോണം ഭാഗ്യവിലാസം ബംഗ്ലാവിൽ പ്രേംകുമാർ (36), പേവറത്തലക്കുഴി ഗീതാഭവനിൽ അരുൺകുമാർ എന്ന അന്തപ്പൻ (36), ഇടപ്പറക്കോണം വടക്കേക്കര വീട്ടിൽ ബൈജു (42), സഹോദരങ്ങളായ കാവല്ലൂർ മണികണ്‌ഠവിലാസത്തിൽ കുന്നു എന്ന അനിൽ (32), അജയൻ എന്ന ഉണ്ണി (33), പശുവണ്ണറ ശ്രീകലാഭവനിൽ സജികുമാർ (43), ശാസ്‌താംകോണം വിളയിൽ വീട്ടിൽ ബിനുകുമാർ (43), പറയിക്കോണത്ത് വീട്ടിൽ ഗിരീഷ് എന്ന അനിക്കുട്ടൻ (48) എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.
പബ്ലിക് പ്രോസിക്യൂട്ടർ മുരുക്കുംപുഴ വിജയകുമാരൻ നായരാണ് വാദി ഭാഗത്തിനു വേണ്ടി കോടതിയിൽ ഹാജരായത്. സൂരജ് നായർ ആർ, എസ് അഹല്യ എന്നിവരും പ്രോസിക്യൂഷനുവേണ്ടി ഹാജരായിരുന്നു. ഒന്നാംപ്രതി രാജേഷ് ഉൾപ്പെടെയുളള്ള നാല് മുഖ്യപ്രതികൾക്ക് ക്യാപിറ്റൽ പണിഷ്മെൻറ് നൽകണമെന്നായിരുന്നു വാദം.
2013 നവംബർ 5 നായിരുന്നു കൊലപാതകം. എസ്എഫ്ഐ കല്ലറട ഏരിയാ സെക്രട്ടറിയായിരുന്ന മകൻ ശിവപ്രസാദിനെ കൊലപ്പെടുത്താനെത്തിയ സംഘത്തെ തടയുന്നതിനിടെ മാരകമായി വെട്ടേറ്റ് നാരായണൻ നായർ കൊല്ലപ്പെടുകയായിരുന്നു. ശിവപ്രസാദിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ആനാവൂരിലെ വീട് ആക്രമിച്ചത്. അക്രമി സംഘത്തെ തടയുന്നതിനിടെ നാരായണൻ നായർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ നാരായണൻ നായർ മരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരനായിരുന്നു നാരായണൻ നായർ.
RELATED STORIES
വൈദ്യുതി ബില്ലില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടുത്താന്‍ കെഎസ്ഇബി
29 Nov 2024 2:32 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി;...
29 Nov 2024 2:24 AM GMTസംസ്ഥാനങ്ങളില്‍ പ്രത്യേക തീവ്രവാദ വിരുദ്ധ സേന വേണമെന്ന്...
29 Nov 2024 2:06 AM GMT'ചോദ്യപേപ്പര്‍ ചോരല് നിത്യസംഭവം' കാംപസില്‍ പശുത്തൊഴുത്ത്...
29 Nov 2024 1:42 AM GMTകുട്ടമ്പുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്താന്‍...
29 Nov 2024 12:50 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി; ഒരു ഗോളിന് ഗോവയ്ക്ക്...
28 Nov 2024 6:13 PM GMT