Big stories

'ബേട്ടി ബച്ചാവോ ബേട്ടി പഠാവൊ' പദ്ധതിക്ക് അനുവദിച്ചതില്‍ 58 ശതമാനം തുകയും ഉപയോഗിച്ചത് പരസ്യത്തിന്

ബേട്ടി ബച്ചാവോ ബേട്ടി പഠാവൊ പദ്ധതിക്ക് അനുവദിച്ചതില്‍ 58 ശതമാനം തുകയും ഉപയോഗിച്ചത് പരസ്യത്തിന്
X

ന്യൂഡല്‍ഹി; പെണ്‍കുട്ടിയുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' പദ്ധതിക്ക് അനുവദിച്ചതില്‍ 58 ശതമാനം തുകയും ഉപയോഗിച്ച് മാധ്യമ പരസ്യം നല്‍കാന്‍. 401.04 കോടി രൂപയാണ് പരസ്യത്തിനുവേണ്ടി മന്ത്രാലയം ചെലവഴിച്ചത്.

രാജ്യസഭയില്‍ ഇതുവസംബന്ധിച്ച ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് വനിതാ ശിശുക്ഷേമ മന്ത്രാലയം കണക്കുകള്‍ പുറത്തുവിട്ടത്. ആകെ അനുവദിച്ച 683.05 കോടി രൂപയിലാണ് മന്ത്രാലയം 401.04 കോടി പരസ്യത്തിനുവേണ്ടി മാത്രം ചെലവഴിച്ചത്.

പെണ്‍കുട്ടികളുടെ അനുപാതം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് അതിനാവശ്യമായ പ്രചാരണവും നയരൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ 'ബേട്ടി ബച്ചാവോ' ബേട്ടി 'പഠാവോ' എന്ന പേരില്‍ 2014 ഒക്ടോബര്‍ മാസത്തില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കിയത്.

രാജ്യത്തെ പെണ്‍കുട്ടികളുടെ ലിംഗഅനുപാതത്തിലുള്ള കുറവ് പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പെണ്‍കുട്ടികളുടെ ലിംഗനിര്‍ണയം നടത്തി ഗര്‍ഭത്തിലേ കൊന്നുകളയുന്ന രീതി ഇല്ലാതാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.

ഇതസംബന്ധിച്ച അവബോധം ജനങ്ങളില്‍ ഉണ്ടാക്കുന്നതിനായാണ് പരസ്യം നല്‍കുന്നതെന്ന് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

ഓരോ ജില്ലയിലും ജനങ്ങളില്‍ ഇത്തരം അവബോധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

സര്‍ക്കാരുകള്‍ ഈ പദ്ധതിയിലെ പണം ഭൂരിഭാഗവും പരസ്യത്തിന് വിനിയോഗിക്കുന്ന രീതി പുതിയതല്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ 80 ശതമാനവും പല സംസ്ഥാന സര്‍ക്കാരുകളും പരസ്യത്തിന് ചെലവഴിച്ചിരുന്നു. ലോക്‌സഭയിലെ സ്ത്രീശാക്തീകരണത്തിനുള്ള സമിതിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

അഞ്ച് വര്‍ഷത്തെ കണക്ക് സമിതിക്ക് മുന്നില്‍ ഹാജരാക്കപ്പെട്ടിരുന്നു. അതനിസരിച്ച് 848 കോടിയില്‍ 156.46 കോടിയാണ് ചെലവഴിച്ചത്. 2016-2019 കാലയളവില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ 446.72 കോടിയില്‍ 78.91 ശതമാനവും പരസ്യത്തിന് ചെലഴിച്ചതായി സംസ്ഥാനങ്ങള്‍ നല്‍കിയ കണക്കില്‍ പറയുന്നു.

ഇക്കാര്യത്തില്‍ വേണ്ട ശ്രദ്ധകൊടുക്കാന്‍ സമിതി മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും കാര്യത്തില്‍ വലിയ പുരോഗതിയില്ല.

Next Story

RELATED STORIES

Share it