Big stories

സർക്കാർ സ്കോളർഷിപ്പ് നൽകിയില്ല; ബിനേഷ് ബാലൻ പിഎച്ച്ഡി പഠനം അവസാനിപ്പിക്കുന്നു

നാലു വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര ഗവണ്മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ആദിവാസിയെന്ന ബഹുമതിയോടെയാണ് കാസര്‍കോട് സ്വദേശിയായ ബിനേഷ് ലണ്ടനിലേക്ക് എത്തിയത്.

സർക്കാർ സ്കോളർഷിപ്പ് നൽകിയില്ല; ബിനേഷ് ബാലൻ പിഎച്ച്ഡി പഠനം അവസാനിപ്പിക്കുന്നു
X

തിരുവനന്തപുരം: സർക്കാർ സ്കോളർഷിപ് നാലാകാത്തതിനെ തുടർന്ന് പിഎച്ച്ഡി പഠനം അവസാനിപ്പിക്കുന്നതായി ആദിവാസി യുവാവ് ബിനേഷ് ബാലൻ. ഫ്രീ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിലെ ഗവേഷക വിദ്യാർഥിയായ ബിനീഷ് ഫേസ്‌ബുക്ക് കുറിപ്പിലൂടെയാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്.


നാലു വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര ഗവണ്മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ആദിവാസിയെന്ന ബഹുമതിയോടെയാണ് കാസര്‍കോട് സ്വദേശിയായ ബിനേഷ് ലണ്ടനിലേക്ക് എത്തിയത്. മാവിലന്‍ സമുദായത്തില്‍പ്പെട്ട ബിനേഷ് ലണ്ടനിൽ എത്തിയതെങ്കിലും ഫ്രീ യൂണിവേഴ്സിറ്റി ആംസ്റ്റർഡാമിലെ പിഎച്ഡി കോഴ്‌സിന്റെ ആദ്യവർഷം പൂർത്തീകരിക്കാൻ ദിവസങ്ങൾ ശേഷിക്കെ തനിക്ക് അർഹതപ്പെട്ട മെറിറ്റ് സ്കോളർഷിപ്പ് നിരസിച്ചുകൊണ്ടുള്ള ജോയിന്റ് സെക്രട്രറി പുറപ്പെടുവിച്ച സർക്കാർ ഉത്തരവിന് പിന്നാലെയാണ് ബിനേഷിൻറെ ഫേസ്‌ബുക്ക് കുറിപ്പ്.


പിഎച്ഡി പ്രവേശനം നേടാൻ സർക്കാരിൻറെ മുൻ‌കൂർ അനുമതി വാങ്ങിയില്ല എന്ന കാരണമാണ് സർക്കാർ സംവിധാനങ്ങൾ ഉന്നയിക്കുന്നത്. കേരളത്തിലും കേരളത്തിന് പുറത്തുംഗവേഷണം ചെയ്യുന്ന ഏതെങ്കിലും വിദ്യാർഥി സർക്കാരിൻറെ മുൻ‌കൂർ അനുമതി വാങ്ങിയാണോ ഗവേഷണത്തിന് പ്രവേശിക്കുന്നതെന്നും ബിനേഷ് ചോദിക്കുന്നു. നിലവിൽ അനുവദിച്ച തുക 2015 വർഷത്തിൽ സർക്കാർ ഉത്തരവായതും എന്നാൽ അത് ട്രിനിറ്റി കോളേജിലേക്ക് തിരുത്തി നൽകിയതുമാണ്. അതേസമയം ഗവൺമെന്റ് ഓർഡർ മലയാളത്തിലാണ് നൽകിയതെന്നും ബിനേഷ് പറയുന്നു. ഇതേ സംബന്ധിച്ചു ഇന്ത്യൻ ഹൈക്കമ്മീഷൻ, കേരള ഗവർണർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

"സംസ്കാരമില്ലാത്ത നീ എന്തിനാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇകണോമിക്സില്‍ പോകുന്നത്" എന്നായിരുന്നു സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ രണ്ടുവർഷം മുമ്പ് ബിനേഷിനോട്‌ ചോദിച്ചത്. മെറിറ്റ് സ്കീമായ സ്കോളർഷിപിന് അപേക്ഷിച്ച തനിക്ക് അവശേഷിക്കുന്ന മൂന്ന് വർഷത്തേക്ക് സാമ്പത്തിക സഹായം കൊടുക്കേണ്ടെന്നാണ് സർക്കാർ ഉത്തരവ്. അതിനാൽ താൻ പിഎച്ഡി പഠനം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ എലെത്തിയിരിക്കുകയാണെന്നും ബിനേഷ് ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

Next Story

RELATED STORIES

Share it