Big stories

ദുര്‍ഗ്ഗാപൂജ രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി: പൂജയുമായി മോദിയും കളത്തിലേക്ക്

ബിജെപി മഹിളാ മോര്‍ച്ചയുടെ സാസംകാരിക വിഭാഗമായ ഇസെഡ്‌സിയുടെ ആഭിമുഖ്യത്തിലുള്ള ദുര്‍ഗ്ഗാപൂജയിലാണ് മോദി പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇസെഡ്‌സിയുടെ പ്രവര്‍ത്തനം.

ദുര്‍ഗ്ഗാപൂജ രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി: പൂജയുമായി മോദിയും കളത്തിലേക്ക്
X

ന്യൂഡല്‍ഹി:പശ്ചിമ ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഭരണം പിടിക്കാന്‍ ബിജെപി ദുര്‍ഗ്ഗാപൂജയെയും ഉപയോഗിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ദുര്‍ഗ്ഗാപൂജയുമായി ബംഗാളിലെ ജനങ്ങളെ സ്വാധീനിക്കാന്‍ എത്തുന്നത്. ബിജെപി മഹിളാ മോര്‍ച്ചയുടെ സാസംകാരിക വിഭാഗമായ ഇസെഡ്‌സിയുടെ ആഭിമുഖ്യത്തിലുള്ള ദുര്‍ഗ്ഗാപൂജയിലാണ് മോദി പങ്കെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഇസെഡ്‌സിയുടെ പ്രവര്‍ത്തനം.

ഒക്ടോബര്‍ 22നുള്ള 'ശസ്തി' ആണ് ദുര്‍ഗ പൂജയുടെ ആദ്യ ദിവസം, നരേന്ദ്ര മോദി അന്ന് അഞ്ച് ദിവസത്തെ ആരാധന ആരംഭിക്കും. ബംഗാളിലെ ജനങ്ങളോട് ഒന്നിലധികം വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളില്‍ സംവദിക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് തടാകത്തില്‍ അമിത് ഷാ ദുര്‍ഗ്ഗാപൂജ ഉദ്ഘാടനം ചെയ്തിരുന്നു.

പശ്ചിമ ബംഗാളിലെ പ്രധാന ആഘോഷമായ ദുര്‍ഗ്ഗാപൂജ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ഇരു വിഭാഗവും വിനിയോഗിക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാപൂജയുടെ രണ്ട് പ്രധാന സംഘാടക സമിതികളില്‍ അംഗങ്ങളായ ബിജെപി നേതാക്കളെ തൃണമൂലിന്റെ സമ്മര്‍ദ്ദ തന്ത്രം മൂലം പുറത്താക്കിയതായി ബിജെപി ആരോപിച്ചിരുന്നു. ബംഗാളിലെ 10 ജില്ലകളിലായി 69 ദുര്‍ഗ പൂജ പന്തലുകള്‍ മമത ബാനര്‍ജി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.അതിനു പുറമെ ദുര്‍ഗ്ഗാപൂജക്ക് പന്തലൊരുക്കുന്നതിന് സര്‍ക്കാര്‍ 50000 രൂപ വീതം ധനസഹായവും നല്‍കുന്നു. സംസ്ഥാനത്ത് ഒട്ടാകെ 37,000ത്തോളം ദര്‍ഗ്ഗാപൂജ പന്തലുകളാണുള്ളത്.

Next Story

RELATED STORIES

Share it