Big stories

നാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി അനുഭാവിയെന്ന് സൂചന

നാനൂറോളം വ്യാജ ബോംബ് ഭീഷണികള്‍; പ്രതി നാഗ്പൂരില്‍ പിടിയില്‍; ബിജെപി അനുഭാവിയെന്ന് സൂചന
X

നാഗ്പുര്‍: രാജ്യത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ വ്യാജ ബോംബ് ഭീഷണികള്‍ അയച്ച യുവാവ് അറസ്റ്റില്‍. നാഗ്പൂര്‍ സ്വദേശിയായ ജഗദീഷ് യുകെയെ (35) ആണ് പിടിയിലായത്. വിമാനക്കമ്പനികള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിനും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കോളുകളിലൂടെയും ഇമെയിലുകളിലൂടെയും നൂറിലധികം വ്യാജ ബോംബ് ഭീഷണികളാണ് ജഗദീഷ് അയച്ചത്. ഗോണ്ടിയ സ്വദേശിയായ ജഗദീഷിനെ നാഗ്പുരില്‍ നിന്നാണ് അറസ്റ്റിലായത്. ദില്ലിയില്‍ നിന്നാണ് ജഗദീഷ് എത്തിയത്. സമാനമായ കേസില്‍ ഇയാള്‍ 2021ല്‍ അറസ്റ്റിലായിരുന്നു.

ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി കഴിഞ്ഞ ആഴ്ച പോലിസ് അറിയിച്ചിരുന്നു. ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ ബിജെപി അനുകൂലിയും കടുത്ത ഹിന്ദുത്വവാദിയും വര്‍ഗീയവാദിയുമാണെന്ന് വ്യക്തമാക്കുന്ന നിരവധി പോസ്റ്റുകള്‍ ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലുണ്ട്. മുസ്ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരെ വര്‍ഗീയ പരാമര്‍ശങ്ങള്‍ കൊണ്ട് ഇയാളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിറഞ്ഞിരിക്കുകയാണ്.ബോംബ് ഭീഷണി മുഴക്കുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതാണെന്ന് വ്യക്തമായതായി ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ശ്വേത ഖേഡ്ക്കര്‍ നേരത്തെ പറഞ്ഞിരുന്നു.

'' തീവ്രവാദം: ഒരു രാക്ഷസ കൊടുങ്കാറ്റ്' എന്ന പുസ്തകമെഴുതിയ ഇയാള്‍ 2021 മുതല്‍ ഒളിവിലാണ്. വ്യാജ ഇമെയില്‍ ഭീഷണികളില്‍ അക്കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മൂലമാണ് ഇയാള്‍ ഒളിവില്‍ കഴിയുന്നത്.

ഇയാളുടെ പുസ്തകത്തെ കുറിച്ച് ഇ-കൊമേഴ്സ് വെബ്‌െൈസറ്റായ ആമസോണിലെ വിവരണം പറയുന്നത് ഇങ്ങനെ '' തീവ്രവാദത്തെ കുറിച്ചുള്ള എല്ലാ സത്യങ്ങളും ഈ പുസ്തകം നിങ്ങളുടെ മുന്നില്‍ കൊണ്ടുവരും. ഇതുവരെ ഒരു രാജ്യവും എഴുത്തുകാരനും പുറത്തുകൊണ്ടുവരാത്ത വിവരങ്ങളും ഉണ്ട്. നിങ്ങളെയും കുടുംബത്തെയും രാജ്യത്തെയും തീവ്രവാദത്തില്‍ നിന്ന് രക്ഷിക്കാന്‍ പുസ്തകം സഹായിക്കും. പുസ്തകത്തിന്റെ ലാഭത്തിന്റെ അമ്പത് ശതമാനം രാജ്യത്തിന് നല്‍കും''

തീവ്രവാദം തടയാന്‍ കഴിയുന്ന ഒരു രഹസ്യകോഡ് രൂപീകരിച്ചെന്നും ഇക്കാര്യം സംസാരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിയുടെ ഓഫീസ്, റെയില്‍മന്ത്രാലയം, മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ്, ഡിജിപി, റെയില്‍വേ സംരക്ഷണ സേന തുടങ്ങിയ അധികൃതര്‍ക്ക് ഇയാള്‍ ഇമെയില്‍ അയച്ചിരുന്നു. തന്റെ കണ്ടുപിടിത്തം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സ്ഫോടനങ്ങള്‍ നടത്തുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ പോലിസ് സുരക്ഷ വര്‍ധിപ്പിച്ചു.

ഒക്ടോബര്‍ 28 വരെ 410 വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി വന്നത്. നിരവധി വിമാനങ്ങളുടെ യാത്ര തടസപ്പെട്ടു. കൂടാതെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിക്കേണ്ടി വന്നു. ഇത് കോടികളുടെ നഷ്ടമാണ് രാജ്യത്തിനും കമ്പനികള്‍ക്കുമുണ്ടാക്കിയിരിക്കുന്നത്.





Next Story

RELATED STORIES

Share it