- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദിയുടെ ചിത്രം ട്വീറ്റ് ചെയ്തു; മധ്യപ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റിനെതിരേ മതവികാരം വ്രണപ്പെടുത്തിയതിനു കേസ്
ബിജെപി നേതാവ് ഗൗരവ് രണ്‍ദിവിന്റെ പരാതിയിലാണ് പോലിസ് നടപടി
BY BSR10 Aug 2020 7:30 AM GMT

X
BSR10 Aug 2020 7:30 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ട്വീറ്റ് ചെയ്തതിനു മധ്യപ്രദേശ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ജിതു പട്‌വാരിക്കെതിരേ മതവികാരം കേസെടുത്തു. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് ശ്രീരാമക്ഷേത്രത്തിനു ഭൂമി പൂജ നടത്തിയ ചിത്രം ട്വീറ്റ് ചെയ്തതിനാണ് മതവികാരം വ്രണപ്പെടുത്തി, പ്രധാനമന്ത്രിയെ അവഹേളിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി 188, 464 എന്നീ വകുപ്പുകള്‍ പ്രകാരം ഛാത്രിപുര പോലിസ് കേസെടുത്തത്.
ബിജെപി നേതാവ് ഗൗരവ് രണ്‍ദിവിന്റെ പരാതിയിലാണ് പോലിസ് നടപടി. ആഗസ്ത് അഞ്ചിനു അയോധ്യയില്‍ നടന്ന ഭൂമിപൂജ ചടങ്ങില്‍ മോദി മാസ്‌ക് ധരിച്ച് കൈയിലൊരു പാത്രവുമായി നില്‍ക്കുന്ന ചിത്രമാണ് ജിതു പട്‌വാരി പോസ്റ്റ് ചെയ്തത്. 'രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ, വ്യാവസായിക വരുമാനം, കര്‍ഷകരുടെ സാമ്പത്തിക തകര്‍ച്ച, തൊഴിലില്ലായ്മ, തൊഴിലാളികളും അവരുടെ പോരാട്ടവും. ഇതൊന്നും ടെലിവിഷന്‍ സംവാദത്തിനുള്ള വിഷയങ്ങളല്ല. (ഞങ്ങള്‍) ഈ പാത്രവുമായി നടക്കും.' എന്നാണ് ചിത്രത്തിനൊപ്പം നല്‍കിയ അടിക്കുറിപ്പില്‍ പട്‌വാരി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്തതുവഴി ജിതു പട്‌വാരി ഹൈന്ദവരുടെ മതവികാരം വ്രണപ്പെടുത്തുകയും പ്രധാനമന്ത്രിയെ അവഹേളിച്ചെന്നുമാണ് ബിജെപയുടെ ആരോപണം.
Case Against Congress Leader For Tweeting Tampered Image Of PM Modi
Next Story
RELATED STORIES
അമേരിക്കയില്‍ ഇന്ത്യന്‍വംശജയായ സ്ത്രീ മകനെ കഴുത്തറത്ത് കൊന്നു
23 March 2025 7:54 AM GMTരാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന പ്രസിഡന്റ്; ഔദ്ദ്യോഗിക പ്രഖ്യാപനം...
23 March 2025 6:45 AM GMTഐപിഎല്‍; ചെന്നൈയില്‍ ഇന്ന് എല്‍ ക്ലാസ്സിക്കോ; ചിരവൈരികള്‍...
23 March 2025 6:36 AM GMTഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് ഇന്ന് ഇറങ്ങും; എതിരാളി സണ്‍റൈസേഴ്സ്...
23 March 2025 6:16 AM GMTസ്വാതന്ത്ര്യസമരവുമായി സവര്‍ക്കര്‍ക്ക് യാതൊരു ബന്ധവുമില്ല: എം വി...
23 March 2025 5:41 AM GMTഅജ്ഞാത സംഘം വീട് കയറി ആക്രമിക്കാന്‍ ശ്രമിച്ചെന്ന് വിഎച്ച്പി ദേശീയ...
23 March 2025 5:28 AM GMT