Big stories

രാജ്യത്ത് കൊവിഡ് കുറയുന്നു; 1.06 ലക്ഷം പുതിയ രോഗികള്‍, ടിപിആര്‍ 6.33 ശതമാനം

കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഒരു മാസത്തിനു ശേഷം ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു

രാജ്യത്ത് കൊവിഡ് കുറയുന്നു; 1.06 ലക്ഷം പുതിയ രോഗികള്‍, ടിപിആര്‍ 6.33 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1.06 ലക്ഷം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 6.33 ആയി കുറഞ്ഞിട്ടുമുണ്ട്. തുടര്‍ച്ചയായ 14ാം ദിവസവും 10 ശതമാനത്തില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ 1.14 ലക്ഷം പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 2.89 കോടി പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി പരിശോധനകളില്‍ കണ്ടെത്തിയത്.

കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങള്‍ ഒരു മാസത്തിനു ശേഷം ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. നഗരത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. നിന്നുള്ള യാത്ര അനുവദിക്കില്ല.

ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. മാളുകള്‍, മാര്‍ക്കറ്റുകള്‍, എന്നിവ നിബന്ധനകകളോടെ തുറക്കും. മെട്രോ സര്‍വ്വീസ് 50 ശതമാനം ശേഷിയോടെ പ്രവര്‍ത്തിക്കും. എന്നാല്‍ ഹരിയാന, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 14 വരെ തുടരുമെന്ന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് കര്‍ഫ്യൂവില്‍ ഇളവുകള്‍ നല്‍കി. 71 ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു, അവിടെ കണ്ടെയ്‌നര്‍ സോണിന് പുറത്തുള്ള കടകളും വിപണികളും ആഴ്ചയില്‍ അഞ്ച് ദിവസം തുറക്കാന്‍ അനുവദിക്കും.

മെഗാ കുത്തിവയ്പ്പ് പദ്ധതി പ്രകാരം ഇന്ത്യയില്‍ ഇതുവരെ 23 കോടിയിലധികം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.

Next Story

RELATED STORIES

Share it