Big stories

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; 24 മണിക്കൂറിനിടെ 12,781 പേര്‍ക്ക് വൈറസ് ബാധ

രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു; 24 മണിക്കൂറിനിടെ 12,781 പേര്‍ക്ക് വൈറസ് ബാധ
X

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്കുശേഷം കൊവിഡ് കേസുകള്‍ കുത്തനെ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,781 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്കും കുത്തനെ കൂടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമാണ്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വന്നെങ്കിലും ടിപിആര്‍ നിരക്കില്‍ വന്‍ വര്‍ധനവുണ്ടായി. ഞായറാഴ്ച 12,899 പേര്‍ക്കാണ് വൈറസ് ബാധിച്ചത്.

18 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,873 ആയി. രാജ്യത്തെ സജീവ രോഗികളുടെ എണ്ണം 76,700 ആയി. ഇതില്‍ 4,226 പേര്‍ കഴിഞ്ഞ ഒരുദിവസത്തിനിടെയുള്ളതാണ്. ആകെ രോഗികളുടെ എണ്ണം 4,33,09,473 കടന്നു. കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് 8,537 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. ഇതുവരെ രാജ്യത്ത് 4,27,07,900 പേരുടെ രോഗം ഭേദമായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഡല്‍ഹി, ഹരിയാന, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ സജീവരോഗികളുടെ എണ്ണം കൂടിവരികയാണ്.

ഡല്‍ഹിയില്‍ മാത്രം 1,530 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. ഇവിടെ 8.41 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 5,542 സജീവ കേസുകളും ഡല്‍ഹിയിലുണ്ട്. വൈറസ് കണ്ടെത്താന്‍ ഇതുവരെ 3,88,76,508 ടെസ്റ്റുകള്‍ നടത്തിയതായും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37,501 പേര്‍ക്ക് രോഗത്തിനെതിരേ വാക്‌സിനേഷന്‍ നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,104 പേര്‍ സുഖം പ്രാപിച്ചു. ഇതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 18,90,315 ആയി.

Next Story

RELATED STORIES

Share it