- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: രാജ്യത്തെ ഏറ്റവും വലിയ താല്‍ക്കാലിക ചികില്‍സാ കേന്ദ്രം എറണാകുളത്ത് തുടങ്ങി
ആയിരം ഓക്‌സിജന്‍ കിടക്കകളുള്ള സംവിധാനമാണ് കൊച്ചി റിഫൈനറിക്കു സമീപം താല്‍ക്കാലികകമായി സജ്ജമാക്കുന്ന കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഒരുക്കുന്നത്. ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 1500 ആയി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന ഓണ്‍ലൈനായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ താല്‍ക്കാലിക ചികില്‍സാ കേന്ദ്രം എറണാകുളത്ത് തുടങ്ങി.ആയിരം ഓക്‌സിജന്‍ കിടക്കകളുള്ള സംവിധാനമാണ് കൊച്ചി റിഫൈനറിക്കു സമീപം താല്‍ക്കാലികകമായി സജ്ജമാക്കുന്ന കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഒരുക്കുന്നത്. ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 1500 ആയി ഉയര്‍ത്താന്‍ സാധിക്കുമെന്ന് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സഞ്ജയ് ഖന്ന ഓണ്‍ലൈനായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
റിഫൈനറിയുടെ സഹകരണത്തോടെ സജ്ജമാക്കിയ ചികില്‍സാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ഇന്നു മുതല്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ നൂറ് കിടക്കകളാണ് തയ്യാറായത്.തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രധാന ആശുപത്രികള്‍ക്കായി മൂന്ന് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നല്‍കുമെന്നും സഞ്ജയ് ഖന്ന അറിയിച്ചു.രാജ്യത്ത് ആദ്യമായാണ് ഓക്‌സിജന്‍ ഉത്പാദന പ്ലാന്റില്‍ നിന്നും നേരിട്ട് ആയിരത്തിലധികം ഓക്‌സിജന്‍ കിടക്കകളിലേക്ക് ഓക്‌സിജന്‍ വിതരണ സംവിധാനം സജ്ജമാക്കുന്നത്.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസഥാനത്ത് എട്ട് കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ റിഫൈനറി നടത്തി.
12 ടണ്‍ വരെ പ്രതിദിന ഓക്‌സിജന്‍ ഉത്പാദനം കൊച്ചി റിഫൈനറിയില്‍ സാധ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന് പുറമെ പ്രതിദിനം മൂന്ന് മുതല്‍ നാല് ടണ്‍ ദൃവീകൃത ഓക്‌സിജന്‍ ഉത്പാദനവും കൊച്ചി യൂനിറ്റില്‍ സാധ്യമാകും.കുറഞ്ഞ സമയത്തിനുളളില്‍ താല്‍കാലിക ചികിത്സാ കേന്ദ്രം ഒരുക്കിയതും ഓക്‌സിജന്‍ ഉത്പാദനത്തില്‍ വര്‍ധനവ് ഉണ്ടാക്കാന്‍ സാധിച്ചതും റിഫൈനറിയുടെ പ്രവര്‍ത്തന മികവാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. റിഫൈനറി ചീഫ് ജനറല്‍ മാനേജര്‍ കുര്യന്‍ ആലപ്പാട്ട്, ജോയ്‌സ് തോമസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
താനൂര്‍ മുക്കോലയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്‍കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMTഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു പേര് മരിച്ചു
2 Nov 2024 11:08 AM GMTനെയ്മറും എന്‍ഡ്രിക്കും ഇല്ലാതെ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത ടീം; ...
2 Nov 2024 10:00 AM GMTഫലസ്തീനികള്‍ സ്വാതന്ത്ര്യ സമരസേനാനികളെന്ന് പത്രം; നടപടിക്കൊരുങ്ങി...
2 Nov 2024 8:07 AM GMTബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി...
2 Nov 2024 7:46 AM GMT