Big stories

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് സ്വേഛാധിപത്യത്തിന് എതിരായ ഉറപ്പല്ല : ചീഫ് ജസ്റ്റിസ് എന്‍ വി രമണ

ഒരു അന്യായമായ നിയമത്തിന് നീതി, നിയമം എന്നതിന് തുല്യമായ ധാര്‍മ്മിക നിയമസാധുത ഉണ്ടായിരിക്കില്ല.

വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ് സ്വേഛാധിപത്യത്തിന് എതിരായ ഉറപ്പല്ല : ചീഫ് ജസ്റ്റിസ് എന്‍ വി രമണ
X

ന്യൂഡല്‍ഹി: ഭരണാധികാരിയെ മാറ്റുന്നതിനായി ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നടത്തുന്ന തിരഞ്ഞെടുപ്പ്, തിരഞ്ഞെടുക്കപ്പെടുന്നവരുടെ സ്വേച്ഛാധിപത്യത്തിനെതിരായ ഉറപ്പ് നല്‍കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. 'നിയമവാഴ്ച' എന്ന വിഷയത്തില്‍ ഓണ്‍ലൈനായി ജസ്റ്റിസ് പി ഡി ദേശായി മെമ്മോറിയല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


വിമര്‍ശനങ്ങള്‍, പ്രതിഷേധ ശബ്ദങ്ങള്‍ എന്നിവ ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഒരു പരമാധികാരത്തിന്റെ പിന്തുണയുള്ള ഏത് നിയമവും നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ഒരു നിയമം നീതിയുടെയും തുല്യതയുടെയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ അതിനെ ഒരു നിയമമായി കണക്കാക്കാനാവില്ലെന്ന് പ്രശസ്ത പണ്ഡിതന്മാര്‍ വാദിക്കുന്നു. ഒരു അന്യായമായ നിയമത്തിന് നീതി നിയമം എന്നതിന് തുല്യമായ ധാര്‍മ്മിക നിയമസാധുത ഉണ്ടായിരിക്കില്ല. എന്നാല്‍ അതിനോട് സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്കുള്ള അനുസരണം മറ്റുള്ളവരെ ദ്രോഹിക്കാന്‍ ഇടയാക്കും, 'ചീഫ് ജസ്റ്റിസ് പറഞ്ഞു.


ജുഡീഷ്യറിയാണ് ജനാധിപത്യത്തിലെ പ്രാഥമിക അവയവമെന്ന് അദ്ദേഹം ഈന്നിപ്പറഞ്ഞു. നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




Next Story

RELATED STORIES

Share it