Big stories

ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന

ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന
X

കോഴിക്കോട്: പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന പ്രധാന കരാറുകരായ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വടകരയിലെ ഹെഡ് ഓഫിസിലാണ് ഇന്നു രാവിലെ ഇഡി ഉദ്യോഗസ്ഥരെത്തിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സുപ്രധാന പൊതുമരാമത്ത് പ്രവൃത്തികളില്‍ കൂടുതലും ഈരാളുങ്കല്‍ സൊസൈറ്റിക്കാണു നല്‍കുന്നതെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. സിപിഎം ബന്ധമുള്ള സഹകരണ സ്ഥാപനമാണിത് എന്നതിനാലാണ് പ്രധാന പദ്ധതികള്‍ നല്‍കുന്നതെന്ന ആക്ഷേപുയര്‍ന്നിരുന്നു. അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ ഓഫിസില്‍ എത്തിയിരുന്നെങ്കിലും പരിശോധന നടത്തിയിട്ടില്ലെന്നാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി അധികൃതര്‍ പറയുന്നത്. ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയെന്നും അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുമായി ബന്ധമുണ്ടെന്ന അന്വേഷണത്തിന്റെ ഭാഗമായണ് ഉദ്യോഗസ്ഥര്‍ എത്തിയതെന്നും റിപോര്‍ട്ടുകളുണ്ട്. തൊഴിലാളികള്‍ക്ക് മാത്രം ഡയറക്ടര്‍ ബോര്‍ഡില്‍ അംഗത്വം നല്‍കുന്ന സൊസൈറ്റിയില്‍ 14 പേരടങ്ങുന്ന പ്രമോട്ടിങ് കമ്മിറ്റിക്കാണ് നിയന്ത്രണം. ഡയറക്ടര്‍മാര്‍ക്കു വിദഗ്ധ തൊഴിലാളിയുടെ കൂലിയാണ് ലഭിക്കുക. 300 കോടിയിലേറെ രൂപയുടെ പദ്ധതികളുടെ നിര്‍മാണം ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. 48 കോടിയുടെ തളിപ്പറമ്പ്-കൂര്‍ഗ് പാത, 30 കോടിയുടെ തിരുവനന്തപുരത്തെ സഹകരണ ഓഫിസ് നിര്‍മാണം എന്നിവയെല്ലാം ഊരാളുങ്കല്‍ സൊസൈറ്റിയാണ് ചെയ്യുന്നത്.

Enforcement Directorate inspection at Uralungal Society headquarters

Next Story

RELATED STORIES

Share it