- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മുസ്‌ലിം വിരുദ്ധ കലാപം തടയുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടു'; എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണസംഘം കരൗലിയില്‍
ഭരണപരാജയവും ചില സംഘടനകളുടെ ഗൂഢാലോചനയും മൂലമാണ് കരൗളിയില്‍ ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് സംഘം വിലയിരുത്തി. അക്രമത്തിനിരകളായവരെ അന്വേഷണസംഘം നേരില്‍കണ്ട് അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും വസ്തുതകളും ശേഖരിച്ചു.
ജയ്പൂര്‍: രാമനവമി ദിനത്തോടനുബന്ധിച്ച് മുസ്‌ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ കലാപം അഴിച്ചുവിട്ട കരൗലിയില്‍ ഇരകളാക്കപ്പെട്ടവരെ നേരില്‍കണ്ട് മനുഷ്യാവകാശ സംഘടനയായ എന്‍സിഎച്ച്ആര്‍ഒ വസ്തുതാന്വേഷണ സംഘം. കരൗലിയിലെ മുസ്‌ലിംകള്‍ക്കെതിരായ ഹിന്ദുത്വ അക്രമം തടയുന്നതില്‍ പ്രാദേശിക ഭരണകൂടം പരാജയപ്പെട്ടതായി വസ്തുതാന്വേഷണ സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കരൗലിയില്‍ അക്രമം നടന്ന രീതി പരിശോധിച്ചാല്‍ പ്രാദേശിക ഭരണകൂടത്തിന് വേണമെങ്കില്‍ ഇത്രയും വലിയ സംഭവമുണ്ടാവുന്നത് തടയാമായിരുന്നു.
ഭരണപരാജയവും ചില സംഘടനകളുടെ ഗൂഢാലോചനയും മൂലമാണ് കരൗളിയില്‍ ഇത്തരമൊരു അവസ്ഥയുണ്ടായതെന്ന് സംഘം വിലയിരുത്തി. അക്രമത്തിനിരകളായവരെ അന്വേഷണസംഘം നേരില്‍കണ്ട് അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങളും വസ്തുതകളും ശേഖരിച്ചു. ഇതോടൊപ്പം കരൗലി എസ്പിയുമായും നഗരത്തിലെ മറ്റു പലരുമായും അന്വേഷണസംഘം സംസാരിച്ചു. ഹിന്ദുത്വ റാലിയില്‍ അനുവാദമില്ലാതെ ഡിജെ കളിച്ചുവെന്നും പ്രകോപനപരമായ ഗാനങ്ങള്‍ പ്ലേ ചെയ്തുവെന്നുമാണ് വസ്തുതാന്വേഷണ സംഘത്തിന് മുന്നില്‍ വന്ന വസ്തുതകള്‍ പ്രാഥമികമായി ചൂണ്ടിക്കാട്ടുന്നത്.
റാലി പള്ളിക്ക് മുന്നിലെത്തിയപ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് അക്രമത്തില്‍ കലാശിച്ചു. പ്രാദേശിക ഭരണകൂടം താല്‍പര്യം കാണിച്ചിരുന്നുവെങ്കില്‍ ഇത്രയും അപകടകരമായ രൂപത്തിലേക്ക് കാര്യങ്ങള്‍ മാറില്ലായിരുന്നു. സംസ്ഥാന ഡിജിപിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ല. പ്രാദേശിക ഭരണകൂടത്തിന് വേണമെങ്കില്‍ കൃത്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി അന്നത്തെ അക്രമങ്ങള്‍ തടയാമായിരുന്നു. എന്നാല്‍, അതൊന്നുമുണ്ടാവാതെ വന്നതോടെ അക്രമികള്‍ക്ക് വര്‍ഗീയ ഗൂഢാലോചന നടത്താനും കലാപം അഴിച്ചുവിടാനുമുള്ള അവസരം ലഭിച്ചു.
സംഘടനയുടെ വിശദമായ റിപോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഈ റിപോര്‍ട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്, ആഭ്യന്തര സെക്രട്ടറി, ന്യൂനപക്ഷ കമ്മീഷന്‍, രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് അയയ്ക്കും. എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന അധ്യക്ഷന്‍ ടി സി രാഹുലിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണസംഘം അക്രമം നടന്ന കരൗലി സന്ദര്‍ശിച്ചതെന്നും ഷബീര്‍ ആസാദ് കൂട്ടിച്ചേര്‍ത്തു.
അന്വേഷണസംഘത്തില്‍ ദേശീയ സെക്രട്ടറി അഡ്വ. അന്‍സാര്‍ ഇന്‍ഡോരി, ഡല്‍ഹി സ്‌റ്റേറ്റ് വര്‍ക്കിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് അഡ്വ.അശുതോഷ് മിശ്ര, അംഗം ഷുഐബ് അഹമ്മദ്, മാധ്യമപ്രവര്‍ത്തകന്‍ റുഖ്‌സര്‍ അഹമ്മദ്, സാമൂഹിക പ്രവര്‍ത്തകന്‍ റുഖ്‌സര്‍ എന്നിവരുമുണ്ടായിരുന്നു. ഏപ്രില്‍ രണ്ടിന് ഹിന്ദു പുതുവര്‍ഷമായ നവ സംവത്‌സറിനോടനുബന്ധിച്ച് നടന്ന ബൈക്ക് റാലിക്കിടെയാണ് മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ഹിന്ദുത്വര്‍ ആക്രമണം അഴിച്ചുവിട്ടത്. ബൈക്ക് റാലിക്ക് നേരേ കല്ലെറിഞ്ഞു എന്നാരോപിച്ചായിരുന്നു ഹിന്ദുത്വരുടെ ആക്രമണം.
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്), ബജ്‌റംഗ്ദള്‍ എന്നിവയുള്‍പ്പെടെയുള്ള വലതുപക്ഷ സംഘടനകളാണ് റാലി നടത്തിയതെന്നാണ് പോലിസ് പറഞ്ഞത്. അക്രമത്തില്‍ 35 ഓളം പേര്‍ക്ക് പരിക്കേറ്റു. മുസ്‌ലിംകളുടെ സ്ഥാപനങ്ങളും വീടുകളും അഗ്‌നിക്കിരയാക്കി.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകന്‍...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT