- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് കേരള-കര്‍ണാടക പോലിസ് തന്നെ ചോദ്യം ചെയ്‌തെന്ന് മലയാളി യുവാവ്
ആഭ്യന്തര മന്ത്രി മറുപടി പറയേണ്ടുന്ന വിഷയമാണിത്. ആര്‍എസ്എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമര്‍ശനാതീതമല്ല, അറ്റ്‌ലീസ്റ്റ് ഇന്ത്യന്‍ ഭരണഘടന ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലമെങ്കിലും'. വി ടി ബല്‍റാം കുറിച്ചു

ബംഗലൂരു: ആര്‍എസ്എസിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചതിന് കേരള-കര്‍ണാടക പോലിസ് തന്നെ ചോദ്യം ചെയ്‌തെന്ന് മലയാളി യുവാവ്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ചന്ദ്രമോഹന്‍ കൈതാരമാണ് ഫേസ്ബുക്ക് കുറിപ്പില്‍ തന്നെ പോലിസ് ചോദ്യം ചെയ്ത കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. മൊബൈല്‍ ഫോണും ഇയര്‍ ഫോണും പോലിസ് കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാരത്തിന് എതിരെയുള്ള പോസ്റ്റുകള്‍ താന്‍ തന്നെ ഇട്ടതാണോയെന്ന് പൊലിസ് ചോദിച്ചു, ആണെന്ന് മറുപടി നല്‍കിയെന്നും താന്‍ കുറ്റം സമ്മതിച്ചെന്നും ചന്ദ്രമോഹന്‍ കൈതാരം വ്യക്തമാക്കി. ഫേസ് ബുക്ക് എക്കൗണ്ട് പോലിസ് പൂട്ടിയേക്കാം. തന്നെയും അവര്‍ പൂട്ടിയേക്കാം. ചന്ദ്രമോഹന്‍ കൈതാരം പറഞ്ഞു. ചന്ദ്രമോഹന്‍ കൈതാരത്തിന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം പിന്തുണ നല്‍കി 'ഈ പറയുന്നത് പോലെ കേരള പോലിസും കര്‍ണാടകക്കാര്‍ക്കൊപ്പം ഈ മലയാളിക്കെതിരായ വേട്ടയാടലില്‍ പങ്കാളിയായിട്ടുണ്ടെങ്കില്‍ അത് അതീവ ഗുരുതരമായ ഒരു കാര്യമാണ്. കേരളത്തിന്റെ ബഹു. ആഭ്യന്തര മന്ത്രി (അതാരാണെന്ന് വച്ചാലും) മറുപടി പറയേണ്ടുന്ന വിഷയമാണിത്. ആര്‍എസ്എസ് എന്ന ഹിന്ദുത്വ ഭീകര സംഘടന വിമര്‍ശനാതീതമല്ല, അറ്റ്‌ലീസ്റ്റ് ഇന്ത്യന്‍ ഭരണഘടന ഇവിടെ നിലനില്‍ക്കുന്നിടത്തോളം കാലമെങ്കിലും'. വി ടി ബല്‍റാം കുറിച്ചു.
ചന്ദ്രമോഹന്‍ കൈതാരത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്-
ബാംഗ്ലൂരില്‍ ഞാന്‍ ജോലി ചെയ്യുന്ന പ്ലാന്റില്‍ ഇന്ന് കേരള-കര്‍ണാടക പൊലിസിലെ ഉന്നത ഉദേ്യാഗസ്ഥരെത്തി എന്നെ ചോദ്യംചെയ്തു. സംഘികള്‍ക്കെതിരെയുള്ള പോസ്റ്റുകള്‍ ഞാന്‍ തന്നെയാണോ ഇട്ടത് എന്ന് അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ 'കുറ്റം'സമ്മതിച്ചു. ആര്‍എസ്എസിനെതിരെയുള്ള പോസ്റ്റുകള്‍ ഇട്ടത് ഞാന്‍ തന്നെയാണ് സാറന്മാരെ എന്ന് ഞാന്‍ അവരോട് പറഞ്ഞു. അതോടെ എന്റെ മൈബൈല്‍ ഫോണും ഇയര്‍ഫോണും ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമങ്ങളെല്ലാം അവര്‍ എടുത്തുകൊണ്ടുപോയി. എന്റെ എഫ്ബി അക്കൗണ്ട് 2021 ഡിസംബര്‍ 31ന് പൂട്ടാന്‍ ഇടയുണ്ട്. എന്നെയും അവര്‍ പൂട്ടിയേക്കാം. മരിച്ചാലും മനുഷ്യന്റഎ സ്വാതന്ത്ര്യ സ്വപ്‌നങ്ങള്‍ ഭൂമിയില്‍ അനന്തമായി അവശേഷിക്കും. പിശാചുക്കള്‍ ഇന്ത്യയില്‍ ചിരകാലം വാഴില്ല.
RELATED STORIES
ലോകസമ്പന്നരില്‍ ഒന്നാമന് ഇലോണ്‍ മസ്ക്; ഇന്ത്യയില്‍ മുകേഷ് അംബാനി,...
7 Oct 2024 2:05 PM GMTഇന്ത്യയിലെ ധനികരില്‍ അദാനി ഒന്നാമത്
29 Aug 2024 12:32 PM GMTമെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയുടെ കേരളത്തിലെ ആദ്യ യൂണിറ്റ്...
27 July 2024 12:37 PM GMTപുത്തന്‍ ലാപ്ടോപിന് ഓര്‍ഡര്‍ ചെയ്തു; ലഭിച്ചത് പഴയ ലാപ്ടോപ്
9 May 2024 2:27 PM GMTവന്‍ വിലക്കുറവ്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ഇന്ന് അര്‍ധരാത്രി...
1 May 2024 5:11 AM GMTസ്വര്‍ണശേഖരത്തില്‍ മുന്നില്‍ യുഎസ് തന്നെ|THEJAS NEWS
18 Jan 2024 1:40 PM GMT