Big stories

തൃശ്ശൂര്‍ കൊടകര ഹവാല പണമിടപാടില്‍ ഡിജിപി നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് പണം എത്തിയതെന്ന് റിപോര്‍ട്ടില്‍ ഇല്ലെന്ന് കമ്മീഷന്‍

തൃശ്ശൂര്‍ കൊടകര ഹവാല പണമിടപാടില്‍ ഡിജിപി നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍
X

തിരുവനന്തപുരം: തൃശ്ശൂര്‍ കൊടകര ഹവാല പണമിടപാടില്‍, ഡിജിപി നല്‍കിയ റിപോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഏതു രാഷ്ട്രീയ പാര്‍ട്ടിക്ക് വന്ന പണമാണെന്ന് ഡിജിപി നല്‍കിയ റിപോര്‍ട്ടില്‍ ഇല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിധിയില്‍ ഈ കേസ് വരുന്നത് തന്നെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ടീയ പാര്‍ട്ടികളുടെ പണമിടപാട് സംബന്ധിച്ചാണ്. അപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പരാമര്‍ശിക്കാത്ത അവ്യക്തതയുള്ള റിപോര്‍ട്ടാണ് ഡിജിപി നല്‍കിയിരിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത ദിവസം തന്നെ പോലിസ് ഇതു സംബന്ധിച്ച് വ്യക്തമായ റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കും.

തൃശ്ശൂരിലെ ബിജെപിക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ഹവാല പണം, ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ബിജെപിയിലെ തന്നെ ഒരു വിഭാഗം തട്ടിയെടുത്തു എന്നായിരുന്നു ആരോപണം. ഒരു പ്രമുഖ ബിജെപി നേതാവ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഹവാല പണം തട്ടിയെടുത്തു എന്നാരോപിച്ച് എല്‍ജെഡി നേതാവ് സലിം മടവൂരാണ് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന് പരാതി നല്‍കിയത്. കുഴല്‍ പണം എന്ന നിലയില്‍ പരാതി ഒതുക്കി തീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്ന ആക്ഷേപത്തിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍, ഡിജിപി നല്‍കിയ റിപോര്‍ട്ട് അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയത്.

Next Story

RELATED STORIES

Share it