Sub Lead

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു, ശിക്ഷ നാളെ വിധിക്കും

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അയൂബിനെ നേരത്തെ പോലിസ് മാപ്പുസാക്ഷിയാക്കിയിരുന്നു. ചോദ്യം ചെയ്യലിലും മറ്റ് അന്വേഷണങ്ങളിലും മുഹമ്മദ് അയൂബ് മാത്രമാണ് പൊലീസുമായി സഹകരിച്ചത്.

കൊല്ലം കലക്ടറേറ്റ് സ്‌ഫോടനം: മൂന്നു പ്രതികള്‍ കുറ്റക്കാര്‍; ഒരാളെ വെറുതെവിട്ടു, ശിക്ഷ നാളെ വിധിക്കും
X

കൊല്ലം: കൊല്ലം കലക്ടറേറ്റ് സ്‌ഫോടനക്കേസില്‍ മൂന്നു പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒരാളെ വെറുതെവിട്ടു. ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ഷംസൂണ്‍ കരിം രാജ എന്നിവര്‍ കുറ്റം ചെയ്‌തെന്നാണ് സെഷന്‍സ് കോടതി കണ്ടെത്തിയിരിക്കുന്നത്. നാലാം പ്രതിയായ ഷംസുദ്ദീനെയാണ് തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടത്. യുഎപിഎ പ്രകാരമുള്ള കേസില്‍ നാളെയാണ് ശിക്ഷ വിധിക്കുക.

2016 ജൂണ്‍ 15നാണ് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപമായിരുന്നു സ്‌ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു.

കേസിലെ മറ്റൊരു പ്രതിയായ മുഹമ്മദ് അയൂബിനെ നേരത്തെ പോലിസ് മാപ്പുസാക്ഷിയാക്കിയിരുന്നു. ചോദ്യം ചെയ്യലിലും മറ്റ് അന്വേഷണങ്ങളിലും മുഹമ്മദ് അയൂബ് മാത്രമാണ്പോലിസുമായി സഹകരിച്ചത്. സ്‌ഫോടനത്തില്‍ മറ്റ് നാല് പേര്‍ക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് മുഹമ്മദ് അയൂബ് നല്‍കിയത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, കര്‍ണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ 2016ല്‍ സ്‌ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it