Big stories

ബന്ധു നിയമനം: ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കെ ടി ജലീല്‍ സുപ്രിംകോടതിയില്‍

ബന്ധു നിയമനം: ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് കെ ടി ജലീല്‍ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ബന്ധുനിയമനക്കേസില്‍ ലോകായുക്ത ഉത്തരവ് ശരിവച്ച ഹൈക്കോടതി നടപടിക്കെതിരേ മുന്‍ മന്ത്രിയും എംഎല്‍എയുമായ ഡോ. കെ ടി ജലീല്‍ സുപ്രിംകോടതിയെ സമീപിച്ചു. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തി എന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമുള്ള ലോകായുക്തയുടെ ഉത്തരവ് ശരിവച്ച ഹൈക്കോടതി നടപടിക്കെതിരേയാണ് കെ ടി ജലീലിന്റെ ഹരജി. ലോകായുക്ത തീരുമാനം സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും സ്വജന പക്ഷപാതിത്വം കാട്ടിയിട്ടില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലോകായുക്ത ഉത്തരവ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രി സ്ഥാനം കെ ടി ജലീല്‍ രാജിവച്ചിരുന്നു. യോഗ്യതാ മാനദണ്ഡം മറികടന്ന് ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ജലീല്‍ നിയമിച്ചെന്നാണ് ലോകായുക്ത കണ്ടെത്തിയത്. വിവാദം വലിയ ചര്‍ച്ചയായതോടെ അദീബ് മാനേജര്‍ സ്ഥാനം രാജിവച്ചെങ്കിലും ചട്ടം ലംഘിച്ച് നടത്തിയ നിയമനത്തിലെ സ്വജനപക്ഷപാതത്വം നിലനില്‍ക്കുമെന്ന് ലോകായുക്ത വിധിച്ചിരുന്നു.

KT Jaleel Court questioning the action of the High Court in Supreme Court

Next Story

RELATED STORIES

Share it