Big stories

ദൗത്യം പൂര്‍ണം; മരടിലെ ഗോള്‍ഡന്‍ കായലോരവും മണ്ണോട് ചേര്‍ന്നു

ഇതോടെ സുപ്രിം കോടതി വിധി പ്രകാരം മരടിലെ നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൊളിച്ചു നീക്കി. ഇന്നലെ ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും ഇന്ന് രാവിലെ ജെയിന്‍ കോറല്‍ കോവും സ്‌ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഗോള്‍ഡന്‍ കായലോരവും പൊളിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് 2.30 നാണ്് നിയന്ത്രിത സ്‌ഫോടനത്തിലൂടെ 50 മീറ്റര്‍ ഉയരത്തില്‍16 നിലകളുണ്ടായിരുന്ന ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്.രണ്ടു മണിക്ക്് സ്‌ഫോടനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും നിശ്ചയിച്ചതിലും 30 മിനിറ്റ്് വൈകിയാണ് സ്‌ഫോടനം നടന്നത്. രാവിലെ ജെയിന്‍ കോറല്‍ കോവ് പൊളിച്ച എഡിഫസ്,ജെറ്റ് ഡിമോളിഷന്‍ കമ്പനി ടീം തന്നെയായിരുന്നു ഗോള്‍ഡന്‍ കായലോരവും പൊളിച്ചത്

ദൗത്യം പൂര്‍ണം; മരടിലെ ഗോള്‍ഡന്‍ കായലോരവും  മണ്ണോട് ചേര്‍ന്നു
X

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിച്ചു നീക്കണമെന്ന സുപ്രിം കോടതി ഉത്തരവ് പ്രകാരം മരടിലെ നാലാമത്തെ ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും മണ്ണോട് ചേര്‍ന്നു. ഇതോടെ സുപ്രിം കോടതി വിധി പ്രകാരം നാലു ഫ്‌ളാറ്റു സമുച്ചയങ്ങളും പൊളിച്ചു നീക്കി. ഇന്നലെ ഹോളി ഫെയ്ത് എച്ച് ടു ഒയും ആല്‍ഫ സെറിനും ഇന്ന് രാവിലെ ജെയിന്‍ കോറല്‍ കോവും സ്‌ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് ഗോള്‍ഡന്‍ കായലോരവും പൊളിച്ചത്.ഇന്ന് ഉച്ചകഴിഞ്ഞ് 2.30 നാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ 50 മീറ്റര്‍ ഉയരത്തില്‍16 നിലകളുണ്ടായിരുന്ന ഗോള്‍ഡന്‍ കായലോരം തകര്‍ത്തത്.രണ്ടു മണിക്ക്് സ്‌ഫോടനം നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും നിശ്ചയിച്ചതിലും അരമണിക്കൂര്‍ വൈകിയാണ് സ്‌ഫോടനം നടന്നത്.


രാവിലെ ജെയിന്‍ കോറല്‍ കോവ് പൊളിച്ച എഡിഫസ്,ജെറ്റ് ഡിമോളിഷന്‍ കമ്പനി ടീം തന്നെയായിരുന്നു ഗോള്‍ഡന്‍ കായലോരവും പൊളിച്ചത്. ഇതേ തുടര്‍ന്നാണ് നിശ്ചയിച്ചതില്‍ നിന്നും സമയം നീണ്ടത്.ഈ ഫ്‌ളാറ്റ് സമുച്ചയത്തിനോട് ചേര്‍ന്നു തന്നെയുണ്ടായിരുന്ന മരട് നഗരസഭയുടെ അങ്കണവാടി കെട്ടിടവും അല്‍പം മാറി നിര്‍മാണത്തിലിരിക്കുന്ന മറ്റൊരു ഫ്‌ളാറ്റ് സമുച്ചയവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റു സമുച്ചയും രണ്ടായി വിഭജിച്ചുകൊണ്ട് പൊളിക്കുന്ന നടപടിയാണ് എഡിഫസ്,ജെറ്റ് ഡിമോളിഷന്‍ കമ്പനിനികളിലെ വിദഗ്ദര്‍ സ്വീകരിച്ചത്. സ്‌ഫോടനത്തിനു മൂമ്പായി അങ്കണവാടി കെട്ടിടത്തിനുള്ളില്‍ പൊടിപടലവും അവശിഷ്ടങ്ങങ്ങളും പതിക്കാതിരിക്കാന്‍ വിലയ കര്‍ട്ടനിട്ട് മറിച്ചതിനു ശേഷമായിരുന്നു സ്‌ഫോടനം നടത്തിയത്.സ്ഫോടനത്തിന്റെ ഭാഗമായി ഇവിടുത്തെ ഭൂമിക്ക് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. അങ്കണവാടി കെട്ടിടത്തിന്റെ ഒരു ജനാലയുടെ ചില്ലും ചുറ്റുമതിലും തകര്‍ന്നിട്ടുണ്ട്. എന്നാല്‍ സമീപത്ത് നിര്‍മാണത്തിലിരിക്കുന്ന ഫ്‌ളാറ്റു സമുച്ചയത്തിനു കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. കായലിലേക്ക് പൊടിപടലങ്ങള്‍ പരന്നതല്ലാതെ അവശിഷ്ടങ്ങള്‍ പതിച്ചിട്ടില്ല


ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നതിന് മുമ്പായി ഉച്ചയക്ക് 12 മണിക്കു തന്നെ സമീപത്തുള്ള വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.1.30 ന് ആദ്യം സൈറന്‍ മുഴങ്ങുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും 1.56 നാണ് സ്‌ഫോടനത്തിന്റ മുന്നോടിയായി ആദ്യ സൈറണ്‍ മുഴങ്ങിയത്.തുടര്‍ന്ന്് പ്രദേശം പോലീസ് വലയത്തിലായി. 200 മീറ്റര്‍ ചുറ്റളവിനുള്ളിലെ മുഴിവന്‍ വീടുകളിലും കെട്ടിടങ്ങളിലും പോലിസ് എത്തി ആരുമില്ലെന്ന്് ഉറപ്പു വരുത്തിയ ശേഷം സമീപത്തെ ഇടറോഡുകള്‍ അടക്കം മുഴുവന്‍ ചെറു റോഡുകളും ബാരിക്കേഡുകള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്തു.കായലില്‍ അടക്കം കോസ്റ്റല്‍ പോലിസ് ബോട്ടുകളില്‍ എത്തി പരിശോധന നടത്തുകയും മല്‍സ്യതൊഴിലാളികളുടേതടക്കം വള്ളങ്ങള്‍ മാറ്റിക്കുകയും ചെയ്തു.തുടര്‍ന്ന് 2.19 ന് രണ്ടാമത്തെ സൈറണ്‍ മുഴങ്ങിയതോടെ ദേശിയ പാതയിലൂടെയുള്ള ഗതാഗതവും തടഞ്ഞു.


2.28 ന് സ്‌ഫോടനത്തിന് സജ്ജമായിക്കൊണ്ട് മൂന്നാമത്തെ സൈറണ്‍ മുഴങ്ങി.തുടര്‍ന്ന് സമീപത്തുള്ള ജലഗതാഗത ഓഫിസില്‍ സജ്ജമാക്കിയിരുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നും ബ്ലാസ്റ്റിംഗ് സെന്ററിലേക്ക് സന്ദേശം എത്തി. ഇതിനു തൊട്ടു പിന്നാലെ ഇവിടെ സജ്ജീകരിച്ചിരുന്ന എക്‌സ് പ്ലോഡറില്‍ 2.30 ന് വിദഗ്ദര്‍ വിരല്‍ അമര്‍ത്തുകയും ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റു സമുച്ചയത്തില്‍ സ്‌ഫോടനം സംഭവിക്കുകയും സെക്കന്റുകള്‍ക്കുള്ളില്‍ കെട്ടിടം മണ്ണില്‍ പതിക്കുകയുമായിരുന്നു.കെട്ടിടം തകര്‍ന്നുവീണതിനെ തുടര്‍ന്നുണ്ടായ പൊടി പടലങ്ങള്‍ പ്രദേശമാകെ പടര്‍ന്നു. ഫ്‌ളാറ്റ് സമുച്ചയം പൊളിക്കുന്നത് കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്.ഇവരെ നിയന്ത്രിക്കാന്‍ പോലീസ് നന്നേ പാടുപെട്ടു.സ്‌ഫോടനത്തിനു ശേഷം മിനിറ്റുകള്‍ക്കള്ളില്‍ തന്നെ പൊടി പടലം ശമിച്ചതോടെ വാഹന ഗതാഗതം പുനസ്ഥാപിച്ചു.


നാലു ഫ്‌ളാറ്റുകളും വിജയകരമായി പൊളിക്കാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് മരട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി എച്ച് നദീറ പറഞ്ഞു.സമീപ വാസികളുടെ ജീവനും സ്വത്തിനും യാതൊരു നാശവും സംഭവിക്കാതെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ സാധിച്ചു. ഇതിനു മുന്‍കൈ എടുത്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദി രേഖപെടുത്തുകയാണെന്നും ടി എച്ച് നദീറ പറഞ്ഞു.മാലിന്യം നീക്കം ചെയ്യുന്നതടക്കമുള്ള നടപടികള്‍ സമയബന്ധിതമായി തീര്‍ക്കുമെന്നും ടി എച്ച് നദീറ പറഞ്ഞു

Next Story

RELATED STORIES

Share it