Big stories

സുരക്ഷാഭീഷണി: ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം

സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചൈനയുമായുള്ള കരാറുകള്‍ പുനപ്പരിശോധിക്കുമെന്നും സൂചനയുണ്ട്.

സുരക്ഷാഭീഷണി: ചൈനീസ് ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് നിര്‍ദേശം
X

ന്യൂഡല്‍ഹി: സുരക്ഷാ കാരണങ്ങളാല്‍ വീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ ടെലികോം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം. സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ചൈനയുമായുള്ള കരാറുകള്‍ പുനപ്പരിശോധിക്കുമെന്നും സൂചനയുണ്ട്.

ലഡാക്കില്‍ നിലനില്‍ക്കുന്ന ഇന്ത്യ - ചൈന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളായ വാവെയും സെഡ്ടിഇയുമായി സഹകരിച്ചാണ് നിലവില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ സ്വകാര്യ കമ്പനികളും പൊതുമേഖലാസ്ഥാപനമായ ബിഎസ്എന്‍എലും പ്രവര്‍ത്തിക്കുന്നത്. ഈ കമ്പനികളുമായുള്ള സഹകരണം പൂര്‍ണമായും നിര്‍ത്തലാക്കി ഇന്ത്യന്‍ നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

4 ജി നെറ്റ് വര്‍ക്കിന്റെ നവീകരണപ്രവൃത്തികളുമായി ബന്ധപ്പെട്ടുള്ള ടെണ്ടറുകളില്‍ പുനപ്പരിശോധന നടത്തണമെന്ന് സര്‍ക്കാര്‍ അനുബന്ധ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ചൈന സൈബര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി 2012 ല്‍ തന്നെ യുഎസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ചൈനീസ് ടെലികോം കമ്പനികളുമായുള്ള സഹകരണം ഉപേക്ഷിക്കുന്നതായി യുഎസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ യുഎസ് ആരോപണങ്ങളെ ചൈന നിഷേധിക്കുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ചൈനീസ് കമ്പനിയായ വാവെ ഹാക്ക് ചെയ്തതായി വിവരം പുറത്തു വന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

റിലയന്‍സ് ജിയോയുടെ 5 ജി നെറ്റ് വര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ ചൈനയുമായി സഹകരിക്കല്ലെന്ന് ഫെബ്രുവരിയിലെ ട്രംപിന്റെ ഇന്ത്യാസന്ദര്‍ശനത്തിനിടെ മുകേഷ് അംബാനി വ്യക്തമാക്കിയിരുന്നു. ലോകത്തില്‍ ചൈനയുമായി സഹകരിക്കാതെ പ്രവര്‍ത്തിക്കുന്ന ഏക നെറ്റ് വര്‍ക്കാണ് ജിയോ. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ്ങുമായി സഹകരിച്ചാണ് റിലയന്‍സ് കമ്പനിയുടെ 4 ജി, 5 ജി നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം.

Next Story

RELATED STORIES

Share it