- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദേശ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും ഹജ്ജിന് വിലക്ക്
സൗദിയില്‍ കൊവിഡ് വ്യാപനം അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വകഭേദങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ സൗദി അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മക്ക: ജിദ്ദ: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഈ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗദി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭരണതലത്തില്‍ സജീവമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകെണ്ടിട്ടില്ലെന്നാണ് റിപോര്‍ട്ട്.
സൗദിയില്‍ കൊവിഡ് വ്യാപനം അല്‍പം ശമിച്ചിട്ടുണ്ടെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസിന്റെ വകഭേദങ്ങള്‍ വലിയ തോതില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ സൗദി അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കൊവിഡ് ഭീതി മൂലം കഴിഞ്ഞ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനത്തിന് വിദേശികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. പകരം സ്വദേശികളായ നിശ്ചിത ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം നല്‍കിയത്. കനത്ത കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഇത്തവണയും സ്വദേശികള്‍ക്കും സൗദിയില്‍ താമസക്കാരായ വിദേശികള്‍ക്കും മാത്രം തീര്‍ഥാടനത്തിന് അനുമതി നല്‍കാനാണ് ആലോചിക്കുന്നത്. ഇവരുടെ കാര്യത്തിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന വയ്ക്കും. പ്രായത്തിന്റെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ടാവും. നിലവില്‍ വാക്‌സിനെടുത്തവരെ മാത്രമേ ഉംറ തീര്‍ഥാടനത്തിനായി മക്കയില്‍ പ്രവേശിപ്പിക്കുന്നുള്ളൂ.
നേരത്തേ വിദേശരാജ്യങ്ങളില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് എത്തുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഹജ്ജ് തര്‍ഥാടനത്തിന് അനുമതി നല്‍കാന്‍ ഹജ്ജ് ഉംറ കാര്യ മന്ത്രാലയം തീരുമാനമെടുത്തിരുന്നു.
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും 18നും 60നും ഇടയില്‍ പ്രായമുള്ളവരുമായ ആളുകള്‍ക്ക് മാത്രം അനുമതി നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇത് പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് അധികൃതര്‍.
കൊവിഡിന് മുമ്പ് 25 ലക്ഷത്തോളം പേരാണ് ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയിലും തുടര്‍ന്ന് മദീനയിലും എത്താറ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഏതാനും ആയിരങ്ങള്‍ക്കു മാത്രമാണ് ഹജ്ജ് തീര്‍ഥാടനത്തിന് അനുമതി ലഭിച്ചത്.
RELATED STORIES
അന്തിമഹാകാളന്‍കാവ് വേലയ്ക്കെതിരേ വിദ്വേഷ പരാമര്‍ശം; ബിജെപി നേതാവ്...
25 March 2025 7:23 AM GMTനിരോധനങ്ങളും ഇഡി വേട്ടയും രാഷ്ട്രീയമായി പ്രതിരോധിക്കണം: എന്‍ കെ റഷീദ്...
24 March 2025 9:09 AM GMTതൃശൂര്‍ പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊന്നു
21 March 2025 5:03 PM GMTതൃശ്ശൂരില്‍ ഗുണ്ടാ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു;...
17 March 2025 5:42 PM GMTവടക്കഞ്ചേരിയില്‍ വൈദ്യുതപോസ്റ്റിലെ സ്റ്റേ കമ്പിയില്‍ നിന്നും...
12 March 2025 5:34 PM GMTകൂടല്‍ മാണിക്യക്ഷേത്രത്തിലെ ജാതി വിവേചനം; റിപോര്‍ട്ട് തേടി മനുഷ്യാവകാശ ...
10 March 2025 5:49 AM GMT