Big stories

മംഗളൂരു മണ്ഡലത്തില്‍ ഇല്യാസ് മുഹമ്മദ് തുംബെ എസ്ഡിപിഐ സ്ഥാനാര്‍ഥി

മംഗളൂരു നെഹ്‌റു മൈതാനത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. എസ്ഡിപിഐക്ക് വോട്ട് ചെയ്യുക, ബിജെപിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി പാര്‍ട്ടി മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചതായി നേതാക്കള്‍ അറിയിച്ചു.

മംഗളൂരു മണ്ഡലത്തില്‍ ഇല്യാസ് മുഹമ്മദ് തുംബെ എസ്ഡിപിഐ സ്ഥാനാര്‍ഥി
X

മംഗളൂരു: കര്‍ണാടകയില്‍ മല്‍സരിക്കുന്ന ഏക എസ്ഡിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഇല്യാസ് മുഹമ്മദ് തുംബെ ദക്ഷിണ കര്‍ണാടകയിലെ മംഗളൂരു മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. മംഗളൂരു നെഹ്‌റു മൈതാനത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. എസ്ഡിപിഐക്ക് വോട്ട് ചെയ്യുക, ബിജെപിയെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി പാര്‍ട്ടി മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചതായി നേതാക്കള്‍ അറിയിച്ചു.



ദക്ഷിണ കന്നഡയില്‍ നിര്‍ണായക സ്വാധീനമുള്ള എസ്ഡിപിഐ പ്രാദേശിക തിരഞ്ഞെടുപ്പുകളില്‍ മേഖലയില്‍ നേട്ടമുണ്ടാക്കിയിരുന്നു. മംഗളൂരു നോര്‍ത്ത്, മംഗളൂരു സൗത്ത്, ഉള്ളാള്‍, സുള്ള്യ, പൂത്തൂര്‍, ബണ്ട്‌വാള്‍, മൂഡബിദ്രി, ബെല്‍ത്തങ്ങാടി നിയമസഭാ മണ്ഡലങ്ങളാണ് മംഗളൂരു ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്.

മതേതര കാഴ്ച്ചപ്പാടുള്ള മുഴുവന്‍ ജനങ്ങളും എസ്ഡിപിഐയെ പിന്തുണയ്ക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അതാവുല്ല ജോക്കട്ടെ പറഞ്ഞു. എസ്ഡിപിഐ സ്ഥാനാര്‍ഥിത്വം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ദക്ഷിണ കന്നഡയില്‍ കോണ്‍ഗ്രസിന് ബിജെപിയെ നേരിടാനുള്ള ശേഷിയില്ലെന്നും 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 28 വര്‍ഷമായി ദക്ഷിണ കന്നഡ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപിയാണ് വിജയിക്കുന്നത്. മൂന്ന് പതിറ്റാണ്ടായിട്ടും ബിജെപി വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. അതു കൊണ്ട് തന്നെ ഇനിയും കോണ്‍ഗ്രസിനെ പിന്തുണക്കുന്നതില്‍ അര്‍ഥമില്ല. എസ്ഡിപിഐക്ക് മാത്രമേ ഇവിടെ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കൂ. മണ്ഡലത്തില്‍ ദലിതുകളും മുസ്ലിംകളും ചേര്‍ന്നാല്‍ ഏഴ് ലക്ഷം വോട്ടുകളുണ്ട്. എല്ലാ മതേതരത വോട്ടര്‍മാരും യോജിച്ചാല്‍ എസ്ഡിപിഐക്ക് വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രഖ്യാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അതാവുല്ല ജോക്കട്ടെ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഒ എ ഫൈസി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി അല്‍ഫോണ്‍സോ ഫ്രാങ്കോ, സ്ഥാനാര്‍ഥി ഇല്യാസ് മുഹമ്മദ് തുംബെ, പോപുലര്‍ ഫ്രണ്ട് കര്‍ണാടക പ്രസിഡന്റ് മുഹമ്മദ് സാഖിബ്, ദലിത് നേതാവ് ഭാസ്‌കര്‍ പ്രസാദ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it