Latest News

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം

സര്‍ജനായ സെര്‍ബിന്‍ മുഹമ്മദ് മദ്യപിച്ചശേഷം തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ജൂനിയര്‍ ഡോക്ടറുടെ പരാതി പറയുന്നത്.

പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
X

കൊല്ലം: ജൂനിയര്‍ ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരേ കേസെടുത്തു. കഴിഞ്ഞ 24ാം തിയതി ഡ്യൂട്ടിയിലിരിക്കെ സര്‍ജനായ സെര്‍ബിന്‍ മുഹമ്മദ് മദ്യപിച്ചശേഷം തനിക്കും മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ജൂനിയര്‍ ഡോക്ടറുടെ പരാതി പറയുന്നത്.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനാണ് ആദ്യം പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ നടത്തുകയും ആരോഗ്യവകുപ്പിന് റിപോര്‍ട്ട് നല്‍കുകയും ചെയ്തു. ശേഷം സംഭവത്തില്‍ തിങ്കളാഴ്ച പോലീസ് കേസെടുത്തു. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്ത ഡോ. സെര്‍ബിന്‍ മുഹമ്മദ് ഒളിവിലാണെന്ന് പോലിസ് പറയുന്നു.

Next Story

RELATED STORIES

Share it