Big stories

കൊവിഡ് കേസുകളില്‍ നേരിയ കുറവ്; രോഗമുക്തി നിരക്ക് 97.57 ശതമാനം

കൊവിഡ് കേസുകളില്‍ നേരിയ കുറവ്; രോഗമുക്തി നിരക്ക് 97.57 ശതമാനം
X

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്ന് 30,948 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 403 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടപ്പെട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.57 ശതമാനമായി ഉയര്‍ന്നു.


കഴിഞ്ഞ ദിവസം 38,487 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ 152 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് നിലവിലുള്ളത്. 3,53,398 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്.അതേസമയം സംസ്ഥാനത്ത് ടിപിആര്‍ ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചേക്കും. ഇന്നലെ ടിപിആര്‍ 17.73 ശതമാനമായി ഉയര്‍ന്നിരുന്നു. 87 ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ടിപിആര്‍ ഇത്രയും ഉയരുന്നത്.




Next Story

RELATED STORIES

Share it