Big stories

മുസ് ലിംകള്‍ ആര്‍എസ്എസ്സിന്റെ ശത്രുക്കളല്ലെന്ന് വത്സന്‍ തില്ലങ്കേരി; മുസ് ലിം ആയതിന്റെ പേരില്‍ മാത്രം ആര്‍എസ്എസ് കൊന്നവരുടെ പട്ടിക പുറത്ത് വിട്ട് സാമൂഹിക മാധ്യമങ്ങള്‍

മുസ് ലിംകള്‍ ആര്‍എസ്എസ്സിന്റെ ശത്രുക്കളല്ലെന്ന് വത്സന്‍ തില്ലങ്കേരി;    മുസ് ലിം ആയതിന്റെ പേരില്‍ മാത്രം ആര്‍എസ്എസ് കൊന്നവരുടെ പട്ടിക പുറത്ത് വിട്ട് സാമൂഹിക മാധ്യമങ്ങള്‍
X

കോഴിക്കോട്: മുസ് ലിംകള്‍ ആര്‍എസ്എസ്സിന്റെ ശത്രുക്കളല്ലെന്ന വത്സല്‍ തില്ലങ്കേരിയുടെ വാദത്തെ പൊളിച്ചടക്കി സാമൂഹിക മാധ്യമങ്ങള്‍. മുസ് ലിം ആയതിന്റെ പേരില്‍ മാത്രം ആര്‍എസ്എസ് നിഷ്ഠൂരമായി കൊലപ്പെടുത്തിയവരുടേയും വേട്ടയാടിയവരുടേയും പട്ടിക പുറത്ത് വിട്ട് കൊണ്ടാണ് ആര്‍എസ്എസ് നേതാവിന്റെ വാദത്തെ സാമൂഹിക മാധ്യമങ്ങള്‍ പൊളിച്ചടക്കിയത്.

'കഴിഞ്ഞ അമ്പത് വര്‍ഷമായി കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നു, ഇന്നുവരെ 99 ശതമാനം മുസ്‌ലിം സംഘടനകളുമായി ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നാണ് വത്സന്‍ തില്ലങ്കേരി ഇന്ന് പ്രസംഗിച്ചത്. മുജാഹിദ്, ജമാഅത്ത്, മുസ് ലിം ലീഗ് തുടങ്ങിയ സംഘടനകളുടെ പേരെടുത്ത് പറഞ്ഞാണ് വത്സന്‍ തില്ലങ്കേരി പ്രസംഗിച്ചത്.

എന്നാല്‍, എന്‍ഡിഎഫും പോപുലര്‍ ഫ്രണ്ടും രൂപീകരിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ആര്‍എസ്എസ് പള്ളിയില്‍ കയറി കൊലപ്പെടുത്തിയവരുടെ ഉള്‍പ്പടെയുള്ളവരുടെ ലിസ്റ്റ് പുറത്ത് വിട്ട് സാമൂഹിക മാധ്യമങ്ങള്‍ ആര്‍എസ്എസ് പ്രചാരണം പൊളിച്ചടക്കി. അബ്ദുല്‍ നാസര്‍ മഅ്ദനിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചതും, വര്‍ഷങ്ങളായി പീഡിപ്പിക്കുന്നതും പോപുലര്‍ ഫ്രണ്ട് ആയതിന്റെ പേരിലാണോ എന്ന് വിമര്‍ശകര്‍ ചോദിച്ചു.

തേവലക്കര അലവിക്കുഞ്ഞു മൗലവി, കാട്ടൂര്‍ അലി മുസ് ല്യാര്‍, മഞ്ചേരിയിലെ ആമിനക്കുട്ടി, താനൂരിലെ യാസിര്‍, ചൂരിയിലെ റിയാസ് മൗലവി, കൊടിഞ്ഞിയിലെ ഫൈസല്‍, കടുവിനാല്‍ അഷ്‌റഫ്, കാസര്‍ഗോട്ടെ 8 വയസ്‌കാരന്‍ ഫഹദ് മോന്‍ എന്നിവരെ ആര്‍എസ്എസ് കൊലപ്പെടുത്തിയത് എന്തിന്റെ പേരിലായിരുന്നു എന്നും സാമൂഹിക മാധ്യമങ്ങളില്‍ ചോദ്യമുയര്‍ന്നു.

'പോപുലര്‍ ഫ്രണ്ടിനെ മാത്രമാണ് പേരെടുത്തു ശത്രുവായി വത്സന്‍ പറയുന്നതും, ഭീഷണിപ്പെടുത്തുന്നതും..

സുബ്ഹിയ്ക്ക് പള്ളിയില്‍ വന്ന തേവലക്കര അലവിക്കുഞ്ഞു മൗലവിയെ ആര്‍എസ്എസ് കൊലപ്പെടുത്തിയത് അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

കാട്ടൂര്‍ അലി മുസ്‌ല്യാരെ ആര്‍എസ്എസ് കൊലപ്പെടുത്തിയത് അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

ഇസ്‌ലാം സ്വീകരിച്ച ഒരു സംഘടനയിലുമില്ലാത്ത ശഹീദ് യാസിറിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

ഇസ്‌ലാം സ്വീകരിച്ച ആമിനക്കുട്ടിയെ മഞ്ചേരി കോടതി വരാന്തയിലിട്ടു ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അവര്‍ പോപുലര്‍ ഫ്രണ്ടുകാരി ആയതിനാലായിരുന്നോ..?

ഇസ്‌ലാം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ വഴിയിലിട്ടു ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് ഫൈസല്‍ പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

ചൂരിയിലെ പള്ളിയില്‍ കയറി റിയാസ് മൗലവിയെന്ന ഇകെ സമസ്തയുടെ പണ്ഡിതനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

ചാത്തമംഗലം മഹല്ല് സെക്രട്ടറിയായിരുന്ന സീതിക്കോയ ഹാജിയെ സുബ്ഹിയ്ക്ക് പോകുമ്പോ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

എട്ടും പൊട്ടും തിരിയാത്ത എഴുവയസുകാരന്‍ ഫഹദ് മോനെ ആര്‍എസ്എസ് ആശയത്തില്‍ ഭ്രാന്തനായി മാറിയ സംഘി കഴുത്തരിഞ്ഞു കൊലപ്പെടുത്തിയത് ആ പൊന്നുമോന്‍ പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ പള്ളിയില്‍ കയറി അഷ്‌റഫിനെ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത് അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

ഇരിട്ടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ സലാമിനെ കൊലപ്പെടുത്തിയത് അദ്ദേഹം പോപുലര്‍ ഫ്രണ്ടുകാരന്‍ ആയതിനാലായിരുന്നോ..?

കാസര്‍ഗോഡ് മുഹമ്മദ് ഹാജി, മുസ്‌ലിംലീഗ് സമ്മേളനത്തിനു വന്ന അസ്ഹര്‍, മൊഗ്രാല്‍പുത്തൂരിലെ ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റഫീഖ്, ഉപ്പളയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ധീഖ്, ഒരു പാര്‍ട്ടിയിലുമില്ലാത്ത സിനാന്‍, സാബിത്ത്, റിഷാദ് തുടങ്ങി എണ്ണമറ്റ മുസ്‌ലിംകളെ ഈ കേരളത്തില്‍ മാത്രം കൊലപ്പെടുത്തുകയും, ആയിരക്കണക്കിന് മുസ്‌ലിംകളെ ആക്രമിച്ചു ജീവച്ഛവമാക്കുകയും ചെയ്തത് അവരൊക്കെ പോപുലര്‍ ഫ്രണ്ടുകാര്‍ ആയതിനാലായിരുന്നോ..?. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയവരുടെ പേരുകള്‍ പുറത്ത് വിട്ട് ഉസ്മാൻ ഹമീദ് കട്ടപ്പന ചോദിച്ചു.

ശബരി മലയുടെ പേരില്‍ ആര്‍എസ്എസ് അഴിച്ചുവിട്ട കലാപത്തില്‍ ബയാര്‍ കരീം മൗലവിയെ നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചതും വിവിധ ജില്ലകളില്‍ പള്ളികള്‍ക്കും മദ്‌റസകള്‍ക്കും നേരെ നടന്ന ആക്രമങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ അക്കമിട്ട് നിരത്തി.

'പോപുലര്‍ഫ്രണ്ട് കാരായതിനാല്‍ കേരളത്തില്‍ ആര്‍എസ്എസ്സുകാര്‍ കൊത്തിയരിഞ്ഞവര്‍' എന്ന തലക്കെട്ടിലായിരുന്നു ബെന്‍ മമ്മൂട്ടിയുടെ വിമര്‍ശനം.

'തേവലക്കര അലവിക്കുഞ്ഞു മൗലവി,

കാട്ടൂര്‍ അലി മൗലവി,

മഞ്ചേരിയിലെ ആമിനക്കുട്ടി,

താനൂരിലെ യാസിര്‍,

ചൂരിയിലെ റിയാസ് മൗലവി,

കൊടിഞ്ഞിയിലെ ഫൈസല്‍,

കടുവിനാല്‍ അഷ്‌റഫ്,

കാസര്‍ഗോട്ടെ 8 വയസ്‌കാരന്‍ ഫഹദ് മോന്‍'.

.RSS ന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടിയ വെള്ളപ്പേപ്പര്‍കാരടക്കമുള്ള സകല ഇഫ്താര്‍ / നാരങ്ങാ വെളള ടീമിനും അഭിനന്ദനങ്ങള്‍'. ബെന്‍ മമ്മൂട്ടി സാമൂഹിക ഫേസ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചു.

Next Story

RELATED STORIES

Share it