Big stories

സംസ്ഥാന സര്‍ക്കാര്‍ ഇഡിക്കെതിരേ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

കേന്ദ്ര ഏജന്‍സിക്കെതിരേ തുറന്ന പോരിന് ഇടതു സര്‍ക്കാര്‍; കേസ് അനേഷിക്കുന്നത് ജസ്റ്റിസ് കെ വി മോഹനന്‍ കമ്മിഷന്‍

സംസ്ഥാന സര്‍ക്കാര്‍ ഇഡിക്കെതിരേ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരേ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു സംസ്ഥാന സര്‍ക്കാര്‍. റിട്ട. ജഡ്ജ് കെ വി മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. വികസനപദ്ധതികള്‍ തടസ്സപ്പെടുത്തുന്നുവെന്നും ഡോളര്‍, സ്വര്‍ണക്കടത്ത് കേസുകളുടെ അന്വേഷണം വഴിതിരിച്ച് വിടുന്നുവെന്നും ആരോപിച്ചാണ് അന്വേഷണം പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന് ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ നല്‍കും. സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌നസുരേഷിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കെതിരേ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചത്, സ്വപനയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന എന്നിവ പുറത്ത്‌കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ്

ജുഡിഷ്യല്‍ അന്വേഷണം. സ്വര്‍ണം എവിടെ നിന്ന് വരുന്നു, എങ്ങോട്ടു പോയി തുടങ്ങിയ വിവരങ്ങള്‍ അന്വേഷണ സംഘം ഇതുവരെ പുറത്ത് കൊണ്ടു വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ സമാന്തര അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിക്കണമെന്നാവശ്യ്‌പ്പെട്ട് കേന്ദ്രത്തിന് കത്തെഴുതിയത്.

നേരത്തെ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ മൊഴി നല്‍കിയ ഉദ്യോഗസ്ഥയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്‍പാകെ രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിന് നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ ഇഡിയില്‍ നിന്ന് കൂടുതല്‍ നീക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it