Flash News

ബീഹാര്‍ മഹാസഖ്യത്തിനൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍

ബീഹാര്‍ മഹാസഖ്യത്തിനൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍
X
bihar-election








പാറ്റ്‌ന: ബീഹാര്‍ മഹാസഖ്യത്തിന് അനുകൂലമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. ഏഴു സര്‍വെ ഫലങ്ങളുടെ റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ അഞ്ചെണ്ണവും മഹാസഖ്യത്തിനാണ് വിജയസാധ്യത പ്രവചിച്ചിരിക്കുന്നത്. രണ്ടെണ്ണം എന്‍ഡിഎയ്ക്ക് നേരിയ മുന്‍തൂക്കവും രേഖപ്പെടുത്തിയിരിക്കുന്നു.

സിസറോ സര്‍വെ,സി വോട്ടര്‍ ,ന്യൂസ് നാഷന്‍,സിഎന്‍എക്‌സ്,എസി നെയ്ല്‍സെന്‍,ചാണക്യ,പോള്‍ ഓഫ് പോള്‍സ് എന്നിവയാണ് ബീഹാറിലെ കടുത്ത പോരാട്ടം വിലയിരുത്തിയത്. ഇതില്‍ ചാണക്യയും സിസറോ സര്‍വെയും മാത്രമാണ് എന്‍ഡിഎ മുന്നേറുമെന്ന് വിലയിരുത്തിയത്. സര്‍വെ ഫലം താഴെ
സിസറോ സര്‍വെ: മഹാസഖ്യം - 117, ബിജെപി - 120, മറ്റുള്ളവര്‍ -6
 സി വോട്ടര്‍ : മഹാസഖ്യം -122, ബിജെപി -111,മറ്റുള്ളവര്‍ -10
ന്യൂസ് നാഷന്‍:   മഹാസഖ്യം -122, ബിജെപി -117,മറ്റുള്ളവര്‍ -10
സിഎന്‍എക്‌സ്: മഹാസഖ്യം -132, ബിജെപി -93,മറ്റുള്ളവര്‍ -18
എസി നെയ്ല്‍സെന്‍: മഹാസഖ്യം -83, ബിജെപി -155,മറ്റുള്ളവര്‍ -5
ചാണക്യ: മഹാസഖ്യം -83, ബിജെപി -155,മറ്റുള്ളവര്‍ -5
പോള്‍ ഓഫ് പോള്‍സ്: മഹാസഖ്യം -118, ബിജെപി -117,മറ്റുള്ളവര്‍ -8
Next Story

RELATED STORIES

Share it