kozhikode local

വടകര മണ്ഡലത്തില്‍ തിങ്കളാഴ്ച്ച ബിജെപി ഹര്‍ത്താല്‍

വടകര മണ്ഡലത്തില്‍ തിങ്കളാഴ്ച്ച ബിജെപി ഹര്‍ത്താല്‍
X

വടകര: വടകര നിയോജക മണ്ഡലം പരിധിയില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തുക.

ഏറ്റവുമൊടുവില്‍ ശനിയാഴ്ച്ച രാത്രി ബിജെപി മണ്ഡലം ജോ. സെക്രട്ടറിയും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി ശ്യാംരാജിനും മറ്റു പ്രവര്‍ത്തകര്‍ക്കും നേരെ അക്രമമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it