Thiruvananthapuram

സംസ്ഥാന സ്‌കൂള്‍ കലോല്‍സവ സമാപനം: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധി

സംസ്ഥാന സ്‌കൂള്‍ കലോല്‍സവ സമാപനം: തിരുവനന്തപുരത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധി
X

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴില്‍ വരുന്ന എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കുമാണ് അവധി. വേദികള്‍ക്കും താമസൗകര്യം ഒരുക്കിയ സ്‌കൂളുകള്‍ക്കും വാഹനങ്ങള്‍ വിട്ടുകൊടുത്ത സ്‌കൂളുകള്‍ക്കും നേരത്തേ മൂന്നു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.

മറ്റു സ്‌കൂള്‍ കുട്ടികള്‍ക്ക് കലോല്‍സവം കാണാന്‍ അവസരം വേണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അവധി നല്‍കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കുട്ടികള്‍ കലോല്‍സവവേദിയിലെത്തി ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പറഞ്ഞു.




Next Story

RELATED STORIES

Share it