Job

ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ 43 ഒഴിവുകള്‍

തിരഞ്ഞെടുക്കപ്പെടുന്നവരെ ക്യാപ്റ്റന്‍ റാങ്കില്‍ നിയമിക്കും.

ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ 43 ഒഴിവുകള്‍
X

ന്യൂഡല്‍ഹി: ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസര്‍ തസ്തികയില്‍ 43 ഒഴിവുകള്‍. സൈനികജോലികള്‍ക്കു വേണ്ട ശാരീരികക്ഷമതയുണ്ടാകണം. പ്രായം: 2020 ഡിസംബര്‍ 31ന് 45 തികയരുത്.

യോഗ്യത: ബിഡിഎസ്/എംഡിഎസ് (ബിഡിഎസ് അവസാന വര്‍ഷം കുറഞ്ഞത് 55 % മാര്‍ക്ക് നേടിയിരിക്കണം). ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഒരു വര്‍ഷത്തെ റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ് 2020 മാര്‍ച്ച് 31 നകം പൂര്‍ത്തിയാക്കിയിരിക്കണം. നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (എംഡിഎസ്)2020 എഴുതിയവര്‍ക്കാണ് അവസരം. ജൂലൈ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 2020 ഡിസംബര്‍ 31 വരെ കാലാവധിയുള്ള പെര്‍മനന്റ് ഡെന്റല്‍ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്തു കൈവശമുണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ ആര്‍മി ഡെന്റല്‍ കോര്‍പ്‌സില്‍ ക്യാപ്റ്റന്‍ റാങ്കില്‍ നിയമിക്കും. വിശദവിവരങ്ങള്‍ക്ക് www.indianarmy.nic.in.


Next Story

RELATED STORIES

Share it