- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സാഹിത്യ അക്കാദമി പുരസ്കാരസമര്പ്പണം ബുധനാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ 2020ലെ പുരസ്കാരങ്ങള് തിരുവനന്തപുരം ഭാരത് ഭവനില് ഡിസംബര് എട്ടിന് വൈകീട്ട് നാലിന് സാംസ്കാരിക മന്ത്രി സജി ചെറിയാന് സമ്മാനിക്കും. അക്കാദമി പ്രസിഡന്റ് വൈശാഖന് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില് കവി വി മധുസൂദനന് നായര് മുഖ്യാതിഥിയാകും. അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, സെക്രട്ടറി ഡോ. കെപി മോഹനന്, നിര്വ്വാഹകസമിതിയംഗങ്ങളായ ഡോ. വിഎന് മുരളി, സുഭാഷ് ചന്ദ്രന്, ജനറല് കൗണ്സില് അംഗങ്ങളായ ബെന്യാമിന്, മങ്ങാട് ബാലചന്ദ്രന്, വിഎസ് ബിന്ദു എന്നിവര് പങ്കെടുക്കും. പെരുമ്പടവം ശ്രീധരന് അക്കാദമി വിശിഷ്ടാംഗത്വവും കെകെ കൊച്ച്, കെആര് മല്ലിക, ചവറ കെ എസ് പിള്ള എന്നിവര്ക്ക് സമഗ്രസംഭാവനാപുരസ്കാരവും ഒപി സുരേഷ്, ഉണ്ണി ആര്, ഡോ. പി സോമന്, ഡോ. ടികെ ആനന്ദി, വിധു വിന്സെന്റ്, അനിത തമ്പി എന്നിവര്ക്ക് അക്കാദമി പുരസ്കാരങ്ങളും ഡോ. ജെ പ്രഭാഷ്, ഡോ. ശിശുപാലപ്പണിക്കര് എന്നിവര്ക്ക് എന്ഡോവ്മെന്റ് പുരസ്കാരങ്ങളും മന്ത്രി സമ്മാനിക്കും. കൊവിഡ് മാനദണ്ഡങ്ങള് പാലിക്കേണ്ടതുള്ളതിനാല് രണ്ടു വേദികളിലാണ് അക്കാദമിയുടെ ഈ വര്ഷത്തെ പുരസ്കാരസമര്പ്പണച്ചടങ്ങുകള് നടത്തുന്നത്. ഡിസംബര് 16 വ്യാഴാഴ്ച തൃശ്ശൂരില് വച്ച് നടക്കുന്ന രണ്ടാമത്തെ ചടങ്ങില് അക്കാദമി പ്രസിഡന്റ് വൈശാഖന് പുരസ്കാരങ്ങള് സമ്മാനിക്കും.
RELATED STORIES
കരുനാഗപ്പള്ളിയിൽ യുവതിയെ കാണാനില്ലെന്ന് പരാതി; അന്വേഷണം ഊർജ്ജിതമാക്കി...
20 Nov 2024 9:01 AM GMTമഹാരാഷ്ട്രയിലെ രാജുരാ നിയോജക മണ്ഡലത്തില്നിന്ന് 60 ലക്ഷം രൂപ പിടികൂടി...
20 Nov 2024 9:00 AM GMTസ്വർണ വില പവന് 56,920 രൂപയായി
20 Nov 2024 8:27 AM GMTസജീവ രാഷ്ട്രീയം അവസാനിപ്പിച്ച് കൊട്ടാരക്കര മുൻ എംഎൽഎ ആയിഷ പോറ്റി
20 Nov 2024 8:21 AM GMTലിൻഡ മക്മേഹൻ യുഎസ് വിദ്യാഭ്യാസ സെക്രട്ടറിയാവും
20 Nov 2024 8:07 AM GMTപ്രശസ്ത ചിന്തകനും എഴുത്തുകാരനുമായ വി ടി രാജശേഖർ അന്തരിച്ചു
20 Nov 2024 7:18 AM GMT