Arts

വില്ലന്‍ സങ്കല്‍പ്പത്തിന് പുതിയ മുഖം നല്‍കിയത് റിസബാവയുടെ ജോണ്‍ ഹോനായ്; അനുശോചിച്ച് സ്പീക്കര്‍

വില്ലന്‍ സങ്കല്‍പ്പത്തിന് പുതിയ മുഖം നല്‍കിയത് റിസബാവയുടെ ജോണ്‍ ഹോനായ്; അനുശോചിച്ച് സ്പീക്കര്‍
X

തിരുവനന്തപുരം: നടന്‍ റിസബാവയ്ക്ക് നിയമസഭാ സ്പീക്കര്‍ എംബി രാജേഷ് ആദരാഞ്ജലി അര്‍പ്പിച്ചു. നാടക രംഗത്തുനിന്നും സിനിമാ രംഗത്തെത്തിയ റിസബാവയുടെ ജോണ്‍ ഹോനായ് എന്ന കഥാപാത്രം വില്ലന്‍ സങ്കല്‍പ്പത്തിന് ഒരു പുതിയ മുഖമാണ് നല്‍കിയത്. വില്ലന്‍, സഹനടന്‍, വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ റിസബാവയുടെ മരണം മലയാള സിനിമയ്ക്ക് നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സിനിമാ സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും സ്പീക്കര്‍ അറയിച്ചു.

മന്ത്രി വി ശിവന്‍കുട്ടി

ജോണ്‍ ഹോനായ് എന്ന ഒറ്റ കഥാപാത്രം മതി നടന്‍ റിസബാവയെ അടയാളപ്പെടുത്താന്‍. നായക കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇന്‍ ഹരിഹര്‍ നഗറിലെ റിസബാവയുടെ വില്ലന്‍ കഥാപാത്രത്തെയാണ് മലയാളി ഏറെ ഓര്‍ക്കുന്നത്. നാടക വേദികളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും റിസബാവ തിളങ്ങി. അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ പ്രതിഭകളില്‍ ഒരാള്‍ കൂടി. റിസബാവയ്ക്ക് ആദരാഞ്ജലികള്‍.

Next Story

RELATED STORIES

Share it