Culture

ആയത്തുല്ല ഖുമേനിയുടെ 'ഇസ്‌ലാമിക് ഗവേണന്‍സ്' ഇംഗ്ലീഷ് പതിപ്പ് ലോകമെമ്പാടും റിലീസിന് തയാറായി

ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതിന് ഗുണനിലവാരമുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് പ്രസാധകര്‍ പറയുന്നു.

ആയത്തുല്ല ഖുമേനിയുടെ ഇസ്‌ലാമിക് ഗവേണന്‍സ് ഇംഗ്ലീഷ് പതിപ്പ് ലോകമെമ്പാടും റിലീസിന് തയാറായി
X

ഇസ്‌ലാമിക വിപ്ലവത്തിന്റെ നേതാവ് ആയത്തുല്ല ഖുമേനി രചിച്ച ഏറെ സ്വാധിനം ചെലുത്തിയ പുസ്തകമായ 'ഇസ്‌ലാമിക് ഗവേണ്‍സ്' ന്റെ ഇംഗ്ലീഷ് പതിപ്പ് വ്യാഴാഴ്ച ലോകമെമ്പാടും റിലീസ് ചെയ്യും.

സിഡ്‌നി ആസ്ഥാനമായുള്ള ലാന്റേണ്‍ പബ്ലിക്കേഷന്‍സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതിന് ഗുണനിലവാരമുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് പ്രസാധകര്‍ പറയുന്നു. 'ഇസ്‌ലാമിക് ഗവേണന്‍സ്' എന്ന പുസ്തകം ആധുനിക കാലഘട്ടത്തിലെ ഇസ്‌ലാമിക ഭരണത്തിന് സൈദ്ധാന്തിക ചട്ടക്കൂട് നല്‍കുന്ന ഒന്നാണെന്ന് പ്രസാധകർ അവകാശപ്പെടുന്നു.

നാല് വാള്യങ്ങളുള്ള പുസ്തകത്തിന്റെ ആദ്യഭാഗം ഉടൻ പുറത്തിറങ്ങും. ഇത് ഇംഗ്ലീഷ് ഭാഷയിലെ 'അതുല്യവും ഒരു തരത്തിലുള്ളതുമായ പരമ്പര' എന്ന് വിശേഷിപ്പിക്കുന്നുവെന്നും പ്രസാധകര്‍ പ്രസ്താവനയില്‍ പറഞ്ഞു.

'ഇറാനിലെ ഇസ്‌ലാമിക വിപ്ലവത്തിന് മുമ്പ് (1979 ല്‍) സയ്യിദ് അലി ഖുമേനി ഉയര്‍ത്തിയ മതപരമായ വ്യവസ്ഥകളില്‍ ദൈവികമായി അനുവദിക്കപ്പെട്ട സാമൂഹികക്രമത്തിലെ ഭരണത്തിന്റെ വിശദമായ വിവരണമാണ് ഈ പുസ്തകം,' പ്രസ്താവനയില്‍ പറയുന്നു.

പുസ്തക പരമ്പര 'മനുഷ്യ സമൂഹത്തിനായുള്ള മൂര്‍ത്തമായ ഒരു ഭരണസംവിധാനത്തിന്റെ (വിശുദ്ധ ഖുര്‍ആനില്‍ നിന്നും വിശുദ്ധ പ്രവാചകന്റെയും അദ്ദേഹത്തിന്റെ വിശുദ്ധ സന്തതികളുടെയും പാരമ്പര്യങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞത്) ഉറച്ച അടിത്തറയിടുന്നു' എന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

സിഡ്‌നി ആസ്ഥാനമായുള്ള ഇമാം ഹുസൈന്‍ ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമായ ഷെയ്ഖ് ഡോ. മന്‍സൂര്‍ ലെഗായി, തെഹ്‌റാന്‍ യൂനിവേഴ്‌സിറ്റിയിലെ ഫാക്കല്‍റ്റി ഓഫ് വേള്‍ഡ് സ്റ്റഡീസിലെ പ്രഫസറായ സയ്യിദ് മുഹമ്മദ് മറാണ്ടി, ബ്ലെയ്ക്ക് ആര്‍ച്ചര്‍ വില്യംസ് എന്നിവര്‍ അതിഥി പ്രഭാഷണങ്ങള്‍ നടത്തും. അമേരിക്കന്‍ എഴുത്തുകാരനും വിവര്‍ത്തകനുമായ ബ്ലെയ്ക്ക് ആര്‍ച്ചര്‍ വില്യംസ് ആണ് പുസ്തകം വിവര്‍ത്തനം ചെയ്തത്.

Next Story

RELATED STORIES

Share it