Ernakulam

കൊവിഡ്-19:എറണാകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി അഗ്നിശമന സേനാംഗങ്ങളും

എറണാകുളം ജില്ലയിലെ 18 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകളിലെ 450 ലധികം ജീവനക്കാരാണ് പ്രവര്‍ത്തന രംഗത്തുള്ളത്.കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിലും ശുശ്രൂഷിക്കുന്ന ആശുപത്രികളിലും പൊതു സ്ഥലങ്ങളുമാണ് ഇവര്‍ ശുചിയാക്കുന്നത്. അവശ്യ സര്‍വീസ് നടത്തുന്ന ഓഫിസ് പരിസരങ്ങളും രോഗികളെ കയറ്റുന്ന വാഹനങ്ങളും വൃത്തിയാക്കി നല്‍കി

കൊവിഡ്-19:എറണാകുളത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി അഗ്നിശമന സേനാംഗങ്ങളും
X

കൊച്ചി: കൊവിഡ്-19പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിശ്രമമില്ലാതെ പങ്കാളിയാകുകയാണ് അഗ്നിശമന സേന ഉദ്യോഗസ്ഥരും. പൊതു ഇടങ്ങള്‍ അണുവിമുക്തമാക്കുക എന്ന ദൗത്യമാണ് ഇവര്‍ കൃത്യതയോടെ പൂര്‍ത്തിയാക്കുന്നത്. എറണാകുളം ജില്ലയിലെ 18 ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകളിലെ 450 ലധികം ജീവനക്കാരാണ് പ്രവര്‍ത്തന രംഗത്തുള്ളത്.കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ട സ്ഥലങ്ങളിലും ശുശ്രൂഷിക്കുന്ന ആശുപത്രികളിലും പൊതു സ്ഥലങ്ങളുമാണ് ഇവര്‍ ശുചിയാക്കുന്നത്.

അവശ്യ സര്‍വീസ് നടത്തുന്ന ഓഫിസ് പരിസരങ്ങളും രോഗികളെ കയറ്റുന്ന വാഹനങ്ങളും വൃത്തിയാക്കി നല്‍കി. അഗ്നിശമന വാഹനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. കൂടാതെ സേനയോടൊപ്പം പ്രവര്‍ത്തിക്കുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ ഉള്‍പ്പെടുത്തി സമൂഹ അടുക്കളയില്‍ നിന്നും ആവശ്യക്കാര്‍ക്ക് ആഹാരം എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. മരുന്ന് ആവശ്യമുള്ളവര്‍ക്ക് വോളണ്ടിയര്‍മാര്‍ കൊടുക്കുകയും ചെയ്യുന്നു. വകുപ്പിലെ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ 101 എന്ന നമ്പറിലോ 0484-2205550 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് റീജ്യണല്‍ ഫയര്‍ ഓഫീസര്‍ അറിയിച്ചു

Next Story

RELATED STORIES

Share it