Kasaragod

കാസര്‍കോട് ജില്ലയില്‍ 475 പേര്‍ക്ക് കൂടി കൊവിഡ്; 375 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 475 പേര്‍ക്ക് കൂടി കൊവിഡ്;   375 പേര്‍ക്ക് രോഗമുക്തി
X

കാസര്‍കോട്: ജില്ലയില്‍ 475 പേര്‍ കൂടി കൊവിഡ് 19 പോസിറ്റീവായി. ചികില്‍സയിലുണ്ടായിരുന്ന 375 പേര്‍ക്ക് കൊവിഡ് നെഗറ്റീവായി. നിലവില്‍ 3889 പേരാണ് ചികില്‍സയിലുള്ളത്. ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 183 ആയി. വീടുകളില്‍ 19705 പേരും സ്ഥാപനങ്ങളില്‍ 839 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 20544 പേരാണ്. പുതിയതായി 1128 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3261 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു(ആര്‍ടിപിസിആര്‍-2062, ആന്റിജന്‍-1179, ട്രൂനാറ്റ്-20). 1400 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1451 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കൊവിഡ് കെയര്‍ സെന്ററുകളിലുമായി 500 പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 375 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 77108 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 72602 പേര്‍ക്ക് ഇതുവരെ നെഗറ്റീവായി. ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 13.6 ശതമാനമാണ്.

covid updates in Kasaragod


Next Story

RELATED STORIES

Share it