Kollam

കൊല്ലത്ത് അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ്; പിന്നാലെ ജീവനൊടുക്കി

തുടര്‍ന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു.

കൊല്ലത്ത്  അക്ഷയ കേന്ദ്രത്തില്‍ ഭാര്യയെ തീകൊളുത്തി കൊന്ന് ഭര്‍ത്താവ്; പിന്നാലെ ജീവനൊടുക്കി
X
കൊല്ലം : കൊല്ലം പാരിപ്പള്ളിയില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കര്‍ണാടക കുടക് സ്വദേശികളായ നാദിറയും ഭര്‍ത്താവ് റഹീമുമാണ് കൊല്ലപ്പെട്ടത്. നാവായിക്കുളത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. സംശയരോഗമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

അക്ഷയ കേന്ദ്രത്തിലെ ജീവനക്കാരിയാണ് നാദിറ. ഓട്ടോ ഡ്രൈവറായ റഹീം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. അക്ഷയ കേന്ദ്രത്തില്‍ ജോലിക്കെത്തിയപ്പോഴാണ് അതിനുള്ളില്‍ വച്ച് നാദിറയെ റഹീം തീകൊളുത്തിയത്. തുടര്‍ന്ന് സ്വയം കഴുത്തറുത്ത റഹീം അടുത്തുള്ള കിണറ്റിലേയ്ക്ക് ചാടുകയായിരുന്നു.

ഫയര്‍ഫോഴ്സ് എത്തിയാണ് ഇയാളുടെ മൃതദേഹം പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സംഭവസഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.






Next Story

RELATED STORIES

Share it