Kozhikode

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതിയ 18 കണ്ടെയിന്‍മെന്റ് സോണുകള്‍, ആറ് പ്രദേശങ്ങളെ ഒഴിവാക്കി

കൊവിഡ്: കോഴിക്കോട് ജില്ലയില്‍ പുതിയ 18 കണ്ടെയിന്‍മെന്റ് സോണുകള്‍, ആറ് പ്രദേശങ്ങളെ ഒഴിവാക്കി
X

കോഴിക്കോട്: ജില്ലയില്‍ 18 പ്രദേശങ്ങളെ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കൊവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പ്രഖ്യാപനം.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3- മുട്ടയം കിഴക്ക് പാലിയില്‍ ഭാഗം മുതല്‍ പടിഞ്ഞാറ് നാരകശ്ശേരി മുന്നോട്ടുപൊയില്‍ ഭാഗവും തെക്ക് മലയമ്മ സ്‌കൂള്‍ വരെയും വടക്ക് പാറക്കുളം വരെയും, 20 വേങ്ങേരി മഠം- അങ്ങാടി മുതല്‍ നെച്ചുളി അങ്ങാടി വരെയും ചിന്‍മയ മിഷന്‍ ക്ഷേത്രം വരെയും വട്ടമ്മാരി ഭാഗം ഉള്‍പ്പെടെ, 9 പാഴൂര്‍ ഇരഞ്ഞിമാവ് പ്രദേശം അതിരുകള്‍ ചാലാക്കുഴി-നാരങ്ങാളി റോഡ്, ഇരഞ്ഞിപറമ്പ് റോഡ്, ഭജനമഠം റോഡ്, കക്കോടി ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡ് കീരാലൂരിലെ പടിഞ്ഞാറ്റുംമുറി കീരാലൂര്‍ സ്‌കൂള്‍ റോഡില്‍ കട്ടയാട്ടൂര്‍ വളവ് മുതല്‍ ചെറുകാടി പാലം വരെയും, കെ.ടി.ടി റോഡ്, വഴിപോക്കില്‍ താഴം- താമരടി താഴം റോഡില്‍ താമരടിതാഴം ഭാഗം, തേനിങ്ങല്‍-അറപ്പായില്‍ റോഡില്‍ തേനിങ്ങല്‍ ഭാഗവും ഉള്‍പ്പെടുന്ന പ്രദേശം, എടച്ചേരി ഗ്രാമപഞ്ചായത്ത് 17, മടവൂര്‍ ഗ്രാമപഞ്ചായത്ത് 2 എരവന്നൂര്‍ നോര്‍ത്ത്, മൂടാടി ഗ്രാമപഞ്ചായത്ത് 7 നെരവത്ത് ഭാഗികം, 15 നന്തി, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കരിമ്പാപ്പൊയില്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് 3 പയിങ്ങോട്ടായി (കോട്ടപ്പാറ മല പ്രദേശം- പുനത്തില്‍ താഴം പ്രദേശവും ഉള്‍പ്പെടെ), 4 കണ്ണമ്പത്ത് കര, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് 5 ഇരുവള്ളൂര്‍, മുക്കം മുനിസിപ്പാലിറ്റിയിലെ 24 മണാശ്ശേരി ടൗണിലെ തത്തമ്മക്കുഴി- വിളയത്ത് പന്നൂളി റോഡ്, കുറ്റേരിമ്മല്‍ മണാശ്ശേരി റോഡ് എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശം, വാര്‍ഡ് 11 നെടുമങ്ങാട്, വാര്‍ഡ് 16 വെസ്റ്റ് മാമ്പറ്റ കെ.എം.സി.ടി ഏരിയ, തിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 പാലൂര്‍ വെസ്റ്റ് ഭാഗികം, വാര്‍ഡ് 16 തൃക്കോട്ടൂര്‍ സൗത്ത്, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 14 പുതിയങ്ങാടി എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍.




Next Story

RELATED STORIES

Share it