Kozhikode

കുഞ്ഞാലി മരക്കാരുടെ പീരങ്കി കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

ഇന്ത്യയിലെ ആദ്യ നാവിക പടത്തലവന്‍ ആയിരുന്ന കുഞ്ഞാലി മരക്കാരുടെ മ്യുസിയത്തില്‍ സൂക്ഷിച്ചിരുന്ന പീരങ്കി തലശ്ശേരി ഡിടിപിസി യിലേക്ക് കൊണ്ടുപോവാന്‍ വേണ്ടി ക്രയിനും ഖാലാസികളുമായി എത്തിയ ഡെസ്റ്റിനേഷന്‍ ഓഫീസര്‍ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയി.

കുഞ്ഞാലി മരക്കാരുടെ പീരങ്കി കൊണ്ട് പോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
X

പയ്യോളി: കോഴിക്കോട് ജില്ലയിലെ ഇരിങ്ങല്‍ കോട്ടക്കിലിലുള്ള കുഞ്ഞാലി മരക്കാര്‍ മ്യുസിയത്തിലെ പീരങ്കി കൊണ്ട് പോകുന്നത് നാട്ടുകാര്‍ തടഞ്ഞു. ഇന്ത്യയിലെ ആദ്യ നാവിക പടത്തലവന്‍ ആയിരുന്ന കുഞ്ഞാലി മരക്കാരുടെ മ്യുസിയത്തില്‍ സൂക്ഷിച്ചിരുന്ന പീരങ്കി തലശ്ശേരി ഡിടിപിസി യിലേക്ക് കൊണ്ടുപോവാന്‍ വേണ്ടി ക്രയിനും ഖാലാസികളുമായി എത്തിയ ഡെസ്റ്റിനേഷന്‍ ഓഫീസര്‍ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോയി. കൗണ്‍സിലര്‍ അസൈനാര്‍, ഷൗക്കത്ത് കോട്ടക്കല്‍, പി കുഞ്ഞാമു, എസ് വി സലീം, സി പി സദഖത്തുല്ല തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ തടഞ്ഞത്.

നേരെത്തെ പീരങ്കി മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പീരങ്കി കോട്ടക്കലില്‍ തന്നെ നിലനിര്‍ത്തുമെന്ന് സ്ഥലം എംഎല്‍എ കെ ദാസന്‍ നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി, പുരാവസ്തു വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Next Story

RELATED STORIES

Share it