Malappuram

കൊവിഡ് 19: ബോധവല്‍ക്കരണവുമായി അരീക്കോട് പോലിസ്

കൊവിഡ് 19: ബോധവല്‍ക്കരണവുമായി അരീക്കോട് പോലിസ്
X

അരീക്കോട്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നത് കര്‍ക്കശമാക്കാന്‍ പോലിസും ആരോഗ്യ വകുപ്പും സംയുക്തമായി ബോധവല്‍ക്കരണം നടത്തി. കൊണ്ടോട്ടി ഡി വൈ എസ്പി അഷ്‌റഫ്, സിഐ ഉമേഷ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സ്മിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരീക്കോട് ടൗണിലെ മുഴുവന്‍ കടകളിലും വാഹനങ്ങളിലും കയറി നേരിട്ട് ബോധവല്‍ക്കരണം നടത്തിയത്. ടൗണുകളിലെ ഓട്ടോറിക്ഷകളിലും കടകളിലും കയറി കൊവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയും കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കു താക്കീത് നല്‍കുകയും ചെയ്തു. ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സില്‍ കയറി യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി. കുട്ടികളെയും മുതിര്‍ന്നവരെയും പുറത്തിറക്കരുതെന്നും 45 വയസ്സ പൂര്‍ത്തിയായവര്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശവും ഓര്‍മപ്പെടുത്തി.

covid 19: Areekode police with awareness


Next Story

RELATED STORIES

Share it