- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 4,424 പേര്‍ക്ക് വൈറസ് ബാധ; 4,050 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 35.66
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,277 പേര്‍.ഉറവിടമറിയാതെ 93 പേര്‍ക്ക്.രോഗബാധിതരായി ചികിത്സയില്‍ 52,232 പേര്‍.ആകെ നിരീക്ഷണത്തിലുള്ളത് 76,241 പേര്‍
മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച 4,424 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. 35.66 ശതമാനമാണ് ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. കോവിഡ് ബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 4,277 പേര്‍ക്കും 93 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധയുണ്ടായിട്ടുള്ളത്. കൂടാതെ വിദേശ രാജ്യങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ ഏഴ് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 47 പേര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
76,241 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 52,232 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1,485 പേരും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 180 പേരും 249 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. സ്വയം നിരീക്ഷണത്തിന് വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡൊമിസിലിയറി കെയര്‍ കേന്ദ്രങ്ങളില്‍ 436 പേരും ശേഷിക്കുന്നവര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുകയാണ്. ജില്ലയില്‍ ഇതുവരെ 746 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്.
അതേസമയം 4,050 പേര്‍ കൂടി രോഗവിമുക്തരായതോടെ ജില്ലയിലെ കോവിഡ് രോഗമുക്തരുടെ എണ്ണം 1,81,678 ആയി. രോഗബാധിതരുടെ എണ്ണത്തോടൊപ്പം രോഗമുക്തരാകുന്നവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുന്നത് ആശ്വാസകരമാണ്. എങ്കിലും വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് പൂര്‍ണമായും രോഗമുക്തിക്കായുള്ള ജില്ലാ ഭരണകൂടത്തിന്റെയും സര്‍ക്കാരിന്റയും ശ്രമങ്ങള്‍ക്ക് പൊതു ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. രോഗവ്യാപനം ഉയര്‍ന്നതിനെ തുടര്‍ന്ന് ജില്ലയില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ഡൗണുമായും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ആരില്‍ നിന്നും രോഗം പകരാം
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. പ്രകടമായ ലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരാമെന്നത് പലരും വിസ്മരിക്കുകയാണ്. അടുത്ത സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് താഴ്ത്തി വെയ്ക്കുന്ന രീതി ശരിയല്ല. ആരില്‍ നിന്നും രോഗം പകരാമെന്ന് മനസ്സിലാക്കുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ നിശ്ചിത നിലവാരമുള്ള രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കുക.
ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാലും വൈറസ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായാലും അത് മറച്ചുവെക്കരുത്. നേരിട്ട് ആശുപത്രികളില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മെയ് 16 ന് മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍ നഗര്‍ 51
ആലങ്കോട് 13
ആലിപ്പറമ്പ് 34
അമരമ്പലം 22
ആനക്കയം 31
അങ്ങാടിപ്പുറം 54
അരീക്കോട് 60
ആതവനാട് 40
ഊരകം 20
ചാലിയാര്‍ 05
ചീക്കോട് 66
ചേലേമ്പ്ര 31
ചെറിയമുണ്ടം 31
ചെറുകാവ് 13
ചോക്കാട് 13
ചുങ്കത്തറ 42
എടക്കര 49
എടപ്പറ്റ 42
എടപ്പാള്‍ 42
എടരിക്കോട് 19
എടവണ്ണ 87
എടയൂര്‍ 41
ഏലംകുളം 36
ഇരിമ്പിളിയം 23
കാലടി 46
കാളികാവ് 56
കല്‍പകഞ്ചേരി 44
കണ്ണമംഗലം 44
കരുളായി 25
കരുവാരക്കുണ്ട് 66
കാവനൂര്‍ 83
കീഴാറ്റൂര്‍ 29
കീഴുപറമ്പ് 44
കോഡൂര്‍ 49
കൊണ്ടോട്ടി 63
കൂട്ടിലങ്ങാടി 22
കോട്ടക്കല്‍ 126
കുറുവ 22
കുറ്റിപ്പുറം 74
കുഴിമണ്ണ 22
മക്കരപ്പറമ്പ് 11
മലപ്പുറം 206
മമ്പാട് 21
മംഗലം 24
മഞ്ചേരി 148
മങ്കട 19
മാറാക്കര 27
മാറഞ്ചേരി 59
മേലാറ്റൂര്‍ 24
മൂന്നിയൂര്‍ 51
മൂര്‍ക്കനാട് 17
മൂത്തേടം 19
മൊറയൂര്‍ 23
മുതുവല്ലൂര്‍ 37
നന്നമ്പ്ര 18
നന്നംമുക്ക് 34
നിലമ്പൂര്‍ 48
നിറമരുതൂര്‍ 07
ഒതുക്കുങ്ങല്‍ 29
ഒഴൂര്‍ 19
പള്ളിക്കല്‍ 27
പാണ്ടിക്കാട് 29
പരപ്പനങ്ങാടി 43
പറപ്പൂര്‍ 33
പെരിന്തല്‍മണ്ണ 54
പെരുമണ്ണ ക്ലാരി 23
പെരുമ്പടപ്പ് 24
പെരുവള്ളൂര്‍ 41
പൊന്മള 80
പൊന്മുണ്ടം 09
പൊന്നാനി 65
പൂക്കോട്ടൂര്‍ 62
പോരൂര്‍ 38
പോത്തുകല്ല് 17
പുലാമന്തോള്‍ 28
പുളിക്കല്‍ 44
പുല്‍പ്പറ്റ 20
പുറത്തൂര്‍ 35
പുഴക്കാട്ടിരി 07
താനാളൂര്‍ 89
താനൂര്‍ 19
തലക്കാട് 14
തവനൂര്‍ 117
താഴേക്കോട് 42
തേഞ്ഞിപ്പലം 34
തെന്നല 19
തിരുനാവായ 118
തിരുവാലി 30
തൃക്കലങ്ങോട് 54
തൃപ്രങ്ങോട് 19
തുവ്വൂര്‍ 06
തിരൂര്‍ 57
തിരൂരങ്ങാടി 34
ഊര്‍ങ്ങാട്ടിരി 49
വളാഞ്ചേരി 50
വളവന്നൂര്‍ 49
വള്ളിക്കുന്ന് 47
വട്ടംകുളം 32
വാഴക്കാട് 21
വാഴയൂര്‍ 21
വഴിക്കടവ് 49
വെളിയങ്കോട് 33
വേങ്ങര 59
വെട്ടത്തൂര്‍ 43
വെട്ടം 43
വണ്ടൂര്‍ 76
RELATED STORIES
അനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTഎന്‍സിസി കാംപിലെ ഭക്ഷ്യ വിഷബാധ: ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍...
24 Dec 2024 11:56 AM GMTവായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍...
24 Dec 2024 7:57 AM GMTകൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTകൊച്ചിയില്‍ അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു; അപകടം...
19 Dec 2024 6:39 AM GMTതദ്ദേശ വാര്‍ഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി
18 Dec 2024 10:10 AM GMT