Malappuram

മുനമ്പം വഖ്ഫ് ഭൂമി; പ്രതിപക്ഷനേതാവ് തെറ്റായ പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണം: പി ഡി പി

മുനമ്പം വഖ്ഫ് ഭൂമി; പ്രതിപക്ഷനേതാവ് തെറ്റായ പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണം: പി ഡി പി
X

കൊച്ചി: മുനമ്പത്തെ വഖ്ഫ് ഭൂമി സംബന്ധിച്ച് പ്രതിപക്ഷനേതാവ് നടത്തിയ തെറ്റായ പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് പി ഡി പി സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടു. മതപരമായ കാര്യങ്ങളെ തെറ്റായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച് തീരുമാനമായി പറയുന്ന പ്രതിപക്ഷനേതാവ് സംഘ്പരിവാര്‍ വാദങ്ങളെ ഏറ്റുപറയുകയാണ്. വഖ്ഫ് നിയമത്തിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ച്കൊണ്ടാണ് പ്രസതുത ഭൂമി രജിസ്ട്രര്‍ ചെയ്തിട്ടുള്ളത് എന്നത് പറവൂര്‍ സബ് കോടതി തീര്‍പ്പ് കല്‍പ്പിച്ചതാണ്. ഈ കോടതി വിധി കേരളഹൈക്കോടതിയും ശരിവച്ചിട്ടുള്ളതാണ്.

404 ഏക്കറോളം വരുന്ന മുനമ്പത്തെ ഭൂമിയില്‍ നിന്ന് 188 ഏക്കര്‍ ഭൂമി വിവിധ സമയങ്ങളിലായി കയ്യേറ്റം നടത്താന്‍ സഹായിക്കുകയും അനധികൃതമായി വില്‍പ്പന നടത്താന്‍ കൂട്ട് നില്‍ക്കുകയും ചെയ്തതിന് കോണ്‍ഗ്രസ് നേതാവ് അഡ്വ. പോളിനും ഫാറൂഖ് കോളേജ് മാനേജ്മെന്റിനും പങ്കുണ്ടെന്ന് സംശയാധീതമായി തെളിഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരെ ക്രമിനല്‍നടപടിക്രമം അനുസരിച്ചുള്ള നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പി ഡി പി ആവിശ്യപ്പെടുന്നു.

പത്രസമ്മേളനത്തില്‍ പി ഡി പി വൈസ് ചെയര്‍മാന്‍ റ്റി എ മുഹമ്മദ് ബിലാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ്, സെക്രട്ടറിയേറ്റ് അംഗം റ്റി എ മുജീബ് റഹ്‌മാന്‍, ജില്ലാ പ്രസിഡന്റ് അഷറഫ് വാഴക്കാല തുടങ്ങിയവര്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it