- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വളാഞ്ചേരി ക്ഷേത്രാക്രമണം: ഗൂഢാലോചന പ്രതികളെ അറസ്റ്റ് ചെയ്യുക: പോപുലർ ഫ്രണ്ട്
ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തുന്ന ശാഖകളിലെ ആയുധ പരിശീലനങ്ങൾക്കെതിരെയും പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും, സംഘപരിവാര ക്രിമിനലുകൾക്കെതിരെ പ്രാദേശിക ജനകീയ പ്രതിരോധനിര ഉയർന്ന് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പുത്തനത്താണി: എടയൂർ സി കെ പാറയിലെ നെയ്തല്ലൂർ ശ്രീ ധർമശാസ്താ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസിലെ ഗൂഢാലോചനക്കാരെയും കൂട്ടുപ്രതികളേയും നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലയിലെ ക്ഷേത്രാക്രമണങ്ങൾ തുടർ കഥകളാവുകയാണ്. നെയ്തല്ലൂർ അയ്യപ്പക്ഷേത്രാക്രമണം ഒറ്റപ്പെട്ട സംഭവമല്ല, അറസ്റ്റ് ചെയ്യപ്പെട്ട പ്രതി തനിച്ച് ഇത്രയും നീചമായ പ്രവർത്തി ചെയ്യുമെന്ന് പ്രദേശവാസികൾ വിശ്വസിക്കുന്നുമില്ല, ഈയിടെ ജില്ലയിലെ പലയിടങ്ങളിലും സംഘപരിവാർ ഒളിഞ്ഞു തെളിഞ്ഞും സമാധാനാന്തരീക്ഷം തകർത്ത് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പോലിസിന്റെ നിസ്സംഗത ജില്ലയിലെ സമാധാനാന്തരീക്ഷം തകർക്കാൻ സംഘപരിവാരത്തിന് വളം നൽകുകയാണെന്നും കമ്മിറ്റി വിലയിരുത്തി.
നേരത്തെ താനൂരിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് നേരെ ബോംബ് എറിഞ്ഞു ജില്ലയെ കലാപഭൂമിയാക്കി അതുവഴി കൊള്ളയും കൊള്ളിവെപ്പും മുസ്ലിം വേട്ട നടത്താനും തയ്യാറെടുക്കുന്നതിനിടയിൽ ആർഎസ്എസ് പ്രവർത്തകൻ ശ്രീകാന്ത് ബോംബ് പൊട്ടി കൊല്ലപ്പെട്ടതും കഴിഞ്ഞ വര്‍ഷം എടയൂർ പഞ്ചായത്തിലെ തന്നെ മറ്റൊരു ക്ഷേത്രത്തിൽ സ്ഫോടനം ഉണ്ടായതും സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.
ജില്ലയിലെ വിവിധ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തുന്ന ശാഖകളിലെ ആയുധ പരിശീലനങ്ങൾക്കെതിരെയും പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും, സംഘപരിവാര ക്രിമിനലുകൾക്കെതിരെ പ്രാദേശിക ജനകീയ പ്രതിരോധനിര ഉയർന്ന് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ കരീം വേങ്ങര അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ അബ്ദുൽ അഹദ് വി കെ , സ്വാലിഹ് മാസ്റ്റർ പി വി, അബ്ദുൽ കരീം കെ പി, സ്വാലിഹ് ടി പി വളാഞ്ചേരി എന്നിവർ സംസാരിച്ചു.
RELATED STORIES
ഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്താണ്?
29 March 2025 5:20 AM GMTലിബറല്‍ പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന്‍ ഫാഷിസം
27 March 2025 11:44 AM GMTനാളെ ഖുദ്സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്
27 March 2025 4:43 AM GMTഒരു ഫലസ്തീന് യുദ്ധ സിദ്ധാന്തം
25 March 2025 3:32 AM GMTഇസ്രായേലി അധിനിവേശത്തെ ചെറുക്കാന്‍ യുദ്ധതന്ത്രങ്ങള്‍ പരിഷ്കരിച്ച്...
24 March 2025 5:25 AM GMTദലിത് വിവാഹ ഘോഷയാത്രകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
23 March 2025 1:38 PM GMT