Malappuram

താനൂര്‍ കൊല: ആയുധങ്ങള്‍ സിപിഎം നേതാവിന്റെ വീട്ടുപരിസരത്ത്; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ

കൊല നടത്തിയ പ്രതികളെ സിപിഎം നേതാവിന്റെ വീട്ടില്‍ താമസിപ്പിച്ചുവെന്നതില്‍നിന്ന് ഇസ്ഹാഖ് വധത്തില്‍ പാര്‍ട്ടിയുടെ അറിവും ഒത്താശയും ആസൂത്രണവുമുണ്ടന്ന കാര്യം വ്യക്തമാണ്.

താനൂര്‍ കൊല: ആയുധങ്ങള്‍ സിപിഎം നേതാവിന്റെ വീട്ടുപരിസരത്ത്; സമഗ്രാന്വേഷണം വേണമെന്ന് എസ്ഡിപിഐ
X

പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയിലെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ എങ്ങനെ സിപിഎം ജില്ലാ നേതാവിന്റെ വീടിന് പരിസരത്തെത്തിയെന്നത് അന്വേഷിക്കണമെന്ന് എസ്ഡിപിഐ ജില്ല ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ് ആവശ്യപ്പെട്ടു. നേരത്തെ ആക്രമിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകന്റെ ബന്ധുക്കളാണ് കൊലനടത്തിയതെന്ന പ്രചാരണം ആസൂത്രിതമാണ്. ലീഗിന്റെ ഭാരവാഹിത്വത്തില്‍ പോലുമില്ലാത്ത ഇസ്ഹാഖിനെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യം പ്രസക്തമാണ്.

തീരദേശങ്ങളില്‍ നിരന്തരം അക്രമങ്ങള്‍ നടത്തുന്നതിന് നേതൃത്വം നല്‍കുന്നുവെന്ന് ആരോപണമുള്ള സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയും ജില്ല കമ്മിറ്റി അംഗവുമായ ജയന്റെ വീടിന് സമീപത്തുനിന്ന് കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തത് കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കുന്നു. കൊല നടത്തിയ പ്രതികളെ സിപിഎം നേതാവിന്റെ വീട്ടില്‍ താമസിപ്പിച്ചുവെന്നതില്‍നിന്ന് ഇസ്ഹാഖ് വധത്തില്‍ പാര്‍ട്ടിയുടെ അറിവും ഒത്താശയും ആസൂത്രണവുമുണ്ടന്ന കാര്യം വ്യക്തമാണ്. ഇസ്ഹാഖ് വധത്തിലെ മുഴുവന്‍ പിന്നാമ്പുറക്കഥകളും പുറത്തുകൊണ്ടുവരണമെന്നും എ കെ മജീദ് ആവശ്യപെട്ടു.

Next Story

RELATED STORIES

Share it