Malappuram

മലപ്പുറത്ത് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്കേറ്റു

മലപ്പുറത്ത് കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണം : നിരവധി പേര്‍ക്ക് പരിക്കേറ്റു
X

മലപ്പുറം: മാറഞ്ചേരിയില്‍ കടന്നല്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്നലെയാണ് സംഭവം. മാറഞ്ചേരി വടമുക്കിലാണ് കടന്നല്‍ കൂട്ടം ഇളകിയത്. വടമുക്ക് സ്വദേശികളായ നടുക്കാട്ടില്‍ ശോഭന, അമ്പാരത്ത് സക്കരിയ്യ എന്നിവരെ സാരമായി പരിക്കുകളുടെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വടമുക്ക് കുന്നത്ത് പള്ളിപ്പറമ്പില്‍ പുല്ല് പറിക്കുകയായിരുന്ന ശോഭനയെ കടന്നല്‍കുട്ടം ആക്രമിക്കുകയായിരുന്നു. ശോഭനയുടെ നിലവിളി കേട്ട് ഓടിയെത്തിയ സക്കരിയക്ക് ഇവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് കടന്നലിന്റെ കുത്തേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാനായി സ്ഥലത്തെത്തിയ ആംബുലന്‍സ് ഡ്രൈവര്‍ നവാസിനും പരിസരവാസികളായ ഏതാനും പേര്‍ക്കും കടന്നലിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.






Next Story

RELATED STORIES

Share it