Malappuram

തിരൂര്‍ റെയില്‍വേ പാളത്തില്‍ യുവാവിന് കുത്തേറ്റു

തിരൂരിലെ റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നുവെന്ന് ഷെമീര്‍ പൊലിസിനോട് പറഞ്ഞു.

തിരൂര്‍ റെയില്‍വേ പാളത്തില്‍ യുവാവിന് കുത്തേറ്റു
X

മലപ്പുറം: തിരൂരില്‍ യുവാവിന് കുത്തേറ്റു. ഉണ്യാല്‍ സ്വദേശി ഷെമീറിനാണ് കുത്തേറ്റത്. തിരൂരിലെ റെയില്‍വേ പാളത്തിലൂടെ നടക്കുന്നതിനിടെ പിറകില്‍ നിന്നെത്തിയ ഒരാള്‍ കുത്തുകയായിരുന്നുവെന്ന് ഷെമീര്‍ പൊലിസിനോട് പറഞ്ഞു.

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഷെമീറിനെ വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it