Thiruvananthapuram

സംസ്ഥാന പ്രസിഡന്റിന്റെ വസതിക്ക് നേരേ ആക്രമണം: പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

സംസ്ഥാന പ്രസിഡന്റിന്റെ വസതിക്ക് നേരേ ആക്രമണം: പോപുലര്‍ ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
X

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീറിന്റെ വീടിന് നേരേ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമാപിച്ചു. മാര്‍ച്ച് പോപുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ പ്രസിഡന്റ് കരമന സലിം ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് സൗത്ത് ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ ബാഖവി, സെക്രട്ടറി നവാസ്, നേമം ഡിവിഷന്‍ പ്രസിഡന്റ് ഷെഫീഖ് പൂന്തുറ, റാഫി വള്ളക്കടവ്, സജീവ് പുന്തുറ തുടങ്ങിയവര്‍ സംബന്ധിച്ചു.കുറ്റക്കാരെ ഉടന്‍ അസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരം സിറ്റി ഡിവിഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്. ജില്ലയില്‍ വിവിധ ഡിവിഷനുകളുടെ നേതൃത്വത്തിലും മാര്‍ച്ച് നടന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സിപി മുഹമ്മദ് ബഷീറിന്റെ തിരുനാവായ എടക്കുളത്തെ വീടിന് നേരേ സ്‌ഫോടകവസ്തു എറിഞ്ഞത്.

Next Story

RELATED STORIES

Share it