Thiruvananthapuram

പനവൂരിൽ സമ്പർക്കത്തിലൂടെ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയിരുന്ന നാൽപ്പതോളം പേര് ക്വാറന്റൈനിൽ പ്രവേശിച്ചു. സമ്പർക്ക പട്ടിക ആരോഗ്യ പ്രവർത്തകർ ശേഖരിക്കുന്നുണ്ട്.

പനവൂരിൽ സമ്പർക്കത്തിലൂടെ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: പനവൂരിൽ സമ്പർക്കത്തിലൂടെ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ ആശങ്കയിൽ. ഇന്നലെ മുപ്പത്തിയെട്ടുകാരനായ സാമൂഹിക പ്രവർത്തകനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്. ദിവസങ്ങൾക്കു മുമ്പ് ആര്യനാട് രോഗം സ്ഥിരീകരിച്ച ഡോക്ടർ കഴിഞ്ഞ മുപ്പതിന് പനവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തിയിരുന്നു. അന്നേ ദിവസം രോഗിയായ ബന്ധുവിനെ പരിശോധിക്കുന്നതിനായി ഡോക്ടറുമായി ഇയാൾ ഒരുമിച്ചു യാത്ര ചെയ്യുകയും ഇടപഴകുകയും ചെയ്തിരുന്നു. ഡോക്ടർക്കു കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ക്വാറന്റൈനിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസം പനവൂർ പഞ്ചായത്തിൽ നടത്തിയ കൊവിഡ് സ്രവ പരിശോധനയുടെ ഫലം ഇന്നലെ വന്നപ്പോൾ ഇയാൾക്ക് പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയിരുന്ന നാൽപ്പതോളം പേര് ക്വാറന്റൈനിൽ പ്രവേശിച്ചു. സമ്പർക്ക പട്ടിക ആരോഗ്യ പ്രവർത്തകർ ശേഖരിക്കുന്നുണ്ട്. നിരവധി സാമൂഹിക പ്രവർത്തനവുമായി സജീവമായിട്ടുള്ള ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക വളരെ വലുതാണ്. ഡോക്ടർക്കും പോലിസുകാരനും പിന്നാലെ സമ്പർക്കത്തിലൂടെ ഒരാൾക്കും രോഗം സ്ഥിരീകരിച്ചതോടെ പനവൂർ വീണ്ടും ആശങ്കയിലാണ്. നേരത്തെ രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പനവൂരിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരുന്നു.

Next Story

RELATED STORIES

Share it